Webdunia - Bharat's app for daily news and videos

Install App

പരിപ്പ് കറി

Webdunia
ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂട്ടാനാവാത്ത വിഭവമാണ്. പരിപ്പ് ഉണ്ടാക്കാന്‍ വളരെ എളുപ്പവുമാണ്.

ചേര്‍ക്കേണ്ടവ

തുവരപ്പരിപ്പ് - ഒരു കപ്പ്

പച്ചമുളക് അറ്റം പിളര്‍ന്നത് - ആറ്

മുളകിന്‍റെ അരി - കാല്‍ ടീസ്പൂണ്‍

വെളുത്തുള്ളിയല്ലി - നാല്

ജീരകം - കാല്‍ ടീസ്പൂണ്‍

ചെമന്നുളളി അല്ലി - രണ്ട്

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

തിരുമ്മിയ തേങ്ങാ - ഒരു കപ്പ്

വെളിച്ചെണ്ണ - രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍

നെയ്യ് - ഒരു ഡിസേര്‍ട്ടു സ്പൂണ്‍

കടുക് - ഒരു ടീസ്പൂണ്‍

ചെമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് - രണ്ടു ടീസ്പൂണ്‍

കറിവേപ്പില - കുറച്ച്

വറ്റല്‍ മുളക് - രണ്ട് (നാലായി മുറിച്ചത്)

ഉണ്ടാക്കേണ്ട വിധം

വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ പരിപ്പ് കഴുകിയതിട്ടു വേവിക്കുക. നല്ലവണ്ണം വെന്തു കലങ്ങുന്പോള്‍ പച്ചമുളക് ചേര്‍ത്ത് വയ്ക്കുക. രണ്ടുമുതല്‍ ഏഴുവരെ ചേരുവകള്‍ വളരെ മയത്തില്‍ അരച്ചു കലക്കി തയ്യാറാക്കിയ കറിയില്‍ ഒഴിച്ച് ഇളക്കണം. കറി ശരിക്കു തിളയ്ക്കുമ്പോള്‍ വാങ്ങുക.

വെളിച്ചണ്ണയും നെയ്യും ചൂടാകുമ്പോള്‍ കടുകിട്ടു പൊട്ടിയാലുടന്‍ ഉള്ളിയിട്ടു മൂപ്പിക്കുക. പിന്നീട് കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് മൂത്താലുടന്‍ കറിയില്‍ ഒഴിച്ച് പാത്രം മൂടിവയ്ക്കുക. വറുത്ത ചെറുപയര്‍പരിപ്പ്, വറുത്ത മുതിരപ്പരിപ്പ് എന്നീ പയറുവര്‍ഗങ്ങള്‍ക്കൊണ്ടും ഇതുപോലെ കറി പാകപ്പെടുത്താം.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ഉച്ചയുറക്കം മറവി രോഗത്തിന് കാരണമാകുമോ? പഠനങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം

ശരീരത്തിന്റെ ഏത് ഭാഗത്താണ് ഡെങ്കു കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്

മൂത്രത്തില്‍ നിറവ്യത്യാസം, എപ്പോഴും ക്ഷീണം; കരളിനു എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

Show comments