Webdunia - Bharat's app for daily news and videos

Install App

കുമരകം, പറവകളുടെ കളിയരങ്ങ്

Webdunia
PTI
കായലിന്‍റെ ഓളപ്പരപ്പിലൂടെ ശാന്തമായൊരു യാത്ര ഇഷ്ടപ്പെടാത്ത വിനോദയാത്രികര്‍ ആരുണ്ട്. ഇത്തരമൊരു യാത്രയില്‍ ദേശാടന പക്ഷികളുമായി കിന്നാരം പറയാന്‍ സാധിച്ചാലോ? എവിടെയാണ് ഈ സ്വപ്ന ലോകമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്, ഇവിടെത്തന്നെ, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍!

കോട്ടയം ജില്ലയിലെ കുമരകം പക്ഷി സ്നേഹികളുടെ ‘സ്വന്തം സ്ഥലമാണ്’. ദേശാടന പക്ഷികള്‍ ചേക്കേറുന്ന ഇവിടം സൈബീരിയന്‍ കൊക്കുകള്‍, എരണ്ടപ്പക്ഷികള്‍, ഞാറപ്പക്ഷികള്‍ തുടങ്ങിയവയുടെ ഇഷ്ടകേന്ദ്രമാണ്.

പതിനാല് ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഈ പക്ഷി സംരക്ഷണ കേന്ദ്രത്തിലെത്തിയാല്‍ പിന്നെ ‘പറക്കുന്ന സൌന്ദര്യത്തിന്‍റെ‘ ഇന്ദ്രജാലത്തില്‍ അകപ്പെട്ടു എന്ന് തന്നെ കരുതാം. കായലിനോട് അതിര് പങ്കിടുന്ന ഇവിടെ നിങ്ങള്‍ക്ക് ഹിമാലയത്തില്‍ നിന്നോ അങ്ങ് ദൂരെ സൈബീരിയയില്‍ നിന്നോ പറന്നെത്തിയ ‘അതിഥികളു‘മായി സ്വകാര്യം പറയാം!

പാതിരാമണല്‍ എന്ന കൊച്ചു ദ്വീപിലേക്ക് ബോട്ട് മാര്‍ഗ്ഗം സഞ്ചാരികള്‍ക്ക് എത്തിപ്പെടാം. ഈ യാത്ര മനോഹരമായ പഷി സങ്കേതത്തെ കുറിച്ച് സഞ്ചാരികള്‍ക്ക് കൂടുതല്‍ അറിവ് നല്‍കും. ഇന്നിന്‍റെ ആകര്‍ഷണമായ ഹൌസ് ബോട്ടുകളും ഇവിടെ വാടകയ്ക്ക് ലഭിക്കും.

ജലപ്പക്ഷികള്‍, സെബീരിയന്‍ കൊക്കുകള്‍, കുയിലുകള്‍, മൂങ്ങകള്‍, പലയിനം തത്തകള്‍, ഞാറപ്പക്ഷികള്‍, എരണ്ടകള്‍, മരംകൊത്തികള്‍, പൊന്‍‌മകള്‍ തുടങ്ങിയവയെല്ലാം സഞ്ചാരികളെ കുമരകത്തേക്ക് ആകര്‍ഷിക്കുന്നു.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം സന്ദര്‍ശനത്തിന് വളരെ അനുയോജ്യമാണ്. എന്നാല്‍, ദേശാടന പക്ഷികളെ കാണണമെങ്കില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കേണ്ടത്.


എത്തിച്ചേരാന്‍

കോട്ടയം റയില്‍‌വെ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ കുമരകത്ത് എത്തിച്ചേരാം. കുമരകത്തേക്ക് ബസ് സര്‍വീസും സുലഭമാണ്. 106 കിലോമീറ്റര്‍ അകലെയാണ് കൊച്ചി വിമാനത്താവളം.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

Show comments