Webdunia - Bharat's app for daily news and videos

Install App

ഇതെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം... ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ !

Webdunia
വെള്ളി, 30 ജൂണ്‍ 2017 (15:17 IST)
മാതൃത്വമാണ് വിവാഹിതയായ സ്ത്രീയുടെ ജീവിതത്തിലെ ധന്യത എന്നു പറയുന്നത്. മകള്‍ അമ്മയാകാന്‍ പോകുകയാണെന്ന് അറിയുമ്പോള്‍ മാതാപിതാക്കള്‍ക്കും ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ഭര്‍ത്താവിനും ഉണ്ടാകുന്ന സന്തോഷത്തിന് അതിരുകളുണ്ടാകാറില്ല. പിന്നെ, എപ്പോഴും അവരുടെ പിന്നാലെ ആയിരിക്കും ഒരു കുടുംബം മുഴുവന്‍. ഇഷ്‌ടമുള്ള ഭക്ഷണം നല്കാനും ഇഷ്‌ടമുള്ള സാഹചര്യം ഒരുക്കി നല്കാനും എല്ലാം തയ്യാറായി കുടുംബം കൂടെയുണ്ടാകും. എന്നാല്‍, ഈ തയ്യാറെടുപ്പുകളെല്ലാം ഗര്‍ഭിണിയാകുമ്പോള്‍ മാത്രമല്ല അതിനും മുമ്പേ തന്നെ തുടങ്ങേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
 
ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക
 
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍, അത് 11 ഗ്രാം എങ്കിലും ആക്കുന്ന വിധം മരുന്നും ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണവും കഴിക്കുക.
 
ഫോളിക് ആസിഡ് ഗുളികകളും വിറ്റാമിന്‍ ഗുളികകളും കഴിക്കുക
 
അതുകൊണ്ടു തന്നെ ഗര്‍ഭധാരണത്തിന് മുമ്പ് ചിലതെല്ലാം നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നതിനു മൂന്നുമാസം മുന്‍പു മുതല്‍ ദിവസവും ഫോളിക് ആസിഡ് ഗുളികകളും വിറ്റാമിന്‍ ഗുളികകളും കഴിക്കണം. കുഞ്ഞിന്റെ തലച്ചോറ്, ഹൃദയം, നട്ടെല്ല് എന്നിവയെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണിത്.
 
പ്രതിരോധ കുത്തിവെപ്പ് എടുക്കുക
 
ഗര്‍ഭം അലസലിനും കുഞ്ഞിന്റെ മരണത്തിനും കാരണമായേക്കാവുന്ന റുബെല്ലയ്ക്കും ഹെപ്പറ്റൈറ്റിസ് ബിക്കും എതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
 
തൈറോയ്ഡ്‌ പ്രശ്നങ്ങള്‍ ചികിത്സിക്കുക, പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമാക്കുക, പൊണ്ണത്തടി ഇല്ലാതാക്കുക, കുഞ്ഞ് പിറക്കാനിരിക്കുന്ന വീട്ടില്‍ പുകവലിക്കുന്നവരുണ്ടെങ്കില്‍ ആ ശീലം മാറ്റുക എന്നിവയും ശ്രദ്ധിക്കണം.
 
ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, ശരീരഭാര അനുപാതം എന്നിവ ജനനസമയത്തെ തൂക്കക്കുറവ്, സമയമെത്താതെയുള്ള പ്രസവം, കുഞ്ഞുങ്ങളുടെ മരണം എന്നിവയ്ക്ക് കാരണമാകും. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം നല്കുന്നതിലൂടെ കാലം തികയാതെയുള്ള പ്രസവം 32 ശതമാനവും ഗര്‍ഭം അലസുന്നത് 45 ശതമാനവും കുറയ്ക്കാനാകും. 

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments