മുലയൂട്ടുന്നതിലൂടെ അമ്മമാരുടെ സൌന്ദര്യം നഷ്ടമാകുമോ ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ !

മുലയൂട്ടല്‍ കൊണ്ട് അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ ചില്ലറയല്ല !

Webdunia
ഞായര്‍, 25 ജൂണ്‍ 2017 (13:16 IST)
ന്യൂ ജെന്‍ സംസ്കാരവും പുതിയ രീതികളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ചേര്‍ന്ന രീതിയിലല്ല. പക്ഷേ, അതൊന്നും ആര്‍ക്കും ഓര്‍ക്കാന്‍ സമയമില്ല എന്നതാണ് സത്യം. പലപ്പോഴും തെറ്റായ രീതികളെ നമ്മള്‍ ശരിയായ രീതിയെന്ന് ധരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇത്. ഗര്‍ഭധാരണത്തിന്റെ കാര്യത്തിലും മുലയൂട്ടലിന്റെ കാര്യത്തിലുമെല്ലാം ഈ തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. 
 
മുലയൂട്ടിയാല്‍, അമ്മമാരുടെ സൌന്ദര്യം പോകുമെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍, ഈ ധാരണ അങ്ങേയറ്റം തെറ്റാണെന്ന് മാത്രമല്ല, മുലയൂട്ടുന്നതിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ ചെറുതല്ല എന്നതാണ് സത്യം. മുലയൂട്ടലിന്റെ കാര്യത്തിന്റെ സാക്ഷരകേരളത്തിന്റ് അവസ്ഥ അത്ര നല്ലതൊന്നുമല്ല. സംസ്ഥാനത്ത്, നവജാത ശിശുക്കളുടെ അമ്മമാരില്‍ അഞ്ചില്‍ മൂന്നുപേര്‍ (59%) മാത്രമേ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്കുന്നുള്ളൂ. എന്നാല്‍ ഇതു സംബന്ധിച്ച ദേശീയ ശരാശരിയാവട്ടെ 65 ശതമാനവുമാണ്.
 
മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ അമിതഭാരം കുറയ്ക്കാന്‍ കഴിയുമെന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്‍. പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നതിനും മുലയൂട്ടല്‍ കാരണമാകും.
 
അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, പ്രമേഹം, അസ്ഥിതേയല്‍ എന്നിവയുടെ സാധ്യത കുറയ്ക്കാനും മുലയൂട്ടല്‍ സ്ത്രീകളെ സഹായിക്കും. കൂടാതെ, മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗം കൂടിയാണ്. അടുത്ത ഗര്‍ഭധാരണം തടയാനും മുലയൂട്ടലിലൂടെ കഴിയും എന്ന് പഠനങ്ങള്‍ പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തമാക്കാനും മുലയൂട്ടല്‍ സഹായിക്കും.  

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

അടുത്ത ലേഖനം
Show comments