Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പമെ അഭിനയിക്കു എന്നത് തെറ്റിദ്ധാരണ; അസിന്‍

Webdunia
ബുധന്‍, 5 ഫെബ്രുവരി 2014 (13:15 IST)
PRO
സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ മാത്രമെ താന്‍ അഭിനയിക്കു എന്നത് തെറ്റായ ധാരണയെന്ന് മലയാളിയും ബോളിവുഡിലെ താരറണിയുമായ അസിന്‍.

PRO
കഴിഞ്ഞ വര്‍ഷം അസിന്‍ ബോളിവുഡില്‍ ഒരു ചിത്രത്തില്‍പ്പോലും അഭിനയിച്ചില്ല. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രം ലഭിക്കാത്തതാണ് ഇതിന് കാരണമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അസിന്‍.

PRO
തനിക്ക് ലഭിച്ച ചിത്രങ്ങളിലെ താരങ്ങള്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആയിരുന്നു. ആ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു, എന്ന് വച്ച് ജൂനിയര്‍ താരങ്ങളുടെ അഭിനയിക്കില്ലയെന്ന് താന്‍ പറഞ്ഞിട്ടില്ല. സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ അഭിനയിച്ചത് തന്റെ ഭാഗ്യമായി കരുതുന്നു.

PRO
നല്ല കഥ ലഭിക്കുക എന്നതാണ് താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ജൂനിയറായ ഒരാളുടെ കൂടെ മികച്ച കഥയുള്ള സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് കുഴപ്പമില്ലെന്നും അസിന്‍ വ്യക്തമാക്കി.

PRO
28 കാരിയായ അസിന്‍ അമീര്‍ ഖാന്റെ ഗജനിയിലൂടെയാണ് ബോളിവുഡിലേക്ക് ചുവട് വെച്ചത്. തുടര്‍ന്ന് ബിഗ് ബഡ്ജറ്റ് സിനിമകളായ റെഢി, ഹൌസ്ഫുള്‍, ബോല്‍ ബച്ചന്‍, കിലാഡി 786 എന്നി പ്രോജക്ടുകളില്‍ അഭിനയിച്ചിരുന്നു.

PTI
അസിന്‍ ഇപ്പോള്‍ ഉമേഷ് ശുക്ലയുടെ “ഓള്‍ ഈസ് വെല്‍” എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. അഭിഷേക് ബച്ചനാണ് ചിത്രത്തിലെ നായകന്‍. ഏറെ പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഉള്ളതെന്നാണ് അസിന്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

Show comments