Webdunia - Bharat's app for daily news and videos

Install App

പ്രസവത്തോടെ 25 കിലോ കൂടിയിരുന്നു, കഠിനമായ വർക്കൗട്ട് നടത്തിയാണ് റാവഡി ചെയ്തത്: സയേഷ

Webdunia
ബുധന്‍, 26 ജൂലൈ 2023 (19:23 IST)
തമിഴകത്ത് തിരക്കേറുന്ന സമയത്താണ് നടി സയേഷ തമിഴിലെ സൂപ്പര്‍താരമായ ആര്യയെ വിവാഹം ചെയ്ത് കുടുംബജീവിതത്തിന്റെ തിരക്കിലേക്കി മാറിയത്. എന്നാല്‍ കുഞ്ഞിന്റെ പ്രസവത്തെ തുടര്‍ന്ന് അല്പകാലം ഇടവേളയെടുക്കേണ്ടി വന്നെങ്കിലും അധികം വൈകാതെ തന്നെ താരം സിനിമയില്‍ തിരിച്ചെത്തി. എന്നാല്‍ മകളെ ഗര്‍ഭിണിയായിരുന്ന സമയത്ത് തന്റെ തൂക്കം 65ല്‍ നിന്നും 85ലേക്കെത്തിയെന്നും ഇതില്‍ നിന്നും തടി കുറച്ചുകൊണ്ട് തിരിച്ചെത്തുക ബുദ്ധിമുട്ടായിരുന്നുവെന്നും സയേഷ പറയുന്നു.
 
പ്രസവത്തിന് ശേഷം 2 മാസമെടുത്താണ് താന്‍ ജിമ്മില്‍ പോയതും വര്‍ക്കൗട്ട് ആരംഭിച്ചതെന്നും സയേഷ് പറയുന്നു. പ്രസവശേഷം സ്വാഭാവികമായും ശരീരത്തിന്റെ കരുത്ത് കുറഞ്ഞിരിക്കും. അത് തിരികെ നേടാന്‍ അതിനാല്‍ സമയമെടുക്കും. പതുക്കെയും സുരക്ഷിതവുമായാണ് ഞാന്‍ അത് വീണ്ടെടുത്തത്. ആവശ്യമുള്ളതെല്ലാം കഴിച്ചുകൊണ്ടുള്ള ഡയറ്റ് വണ്ണം കുറയ്ക്കുന്നതില്‍ ഗുണം ചെയ്യില്ല, കലോറി കുറച്ച് കഴിക്കുന്ന രീതിയാണ് ഞാന്‍ തുടര്‍ന്നത്. രാവിലെ ഓട്‌സൂം പഴങ്ങളുമാണ് പ്രഭാതഭക്ഷണമാക്കിയത്. വീട്ടില്‍ തയ്യാറാക്കിയ പച്ചക്കറികള്‍ക്കൊപ്പം പ്രോട്ടീനായി ചിക്കനും മത്സ്യവും കഴിച്ചുതുടങ്ങി. ചോറിന് പകരം ഒന്നോ രണ്ടോ റാഗി റൊട്ടിയാണ് കഴിച്ചിരുന്നത്. റാവഡി എന്ന ഐറ്റം ഗാനം ചെയ്യാനൊരുങ്ങുമ്പോള്‍ തടി കുറയ്ക്കുന്നതിനെ പറ്റി അല്പം പരിഭരമം ഉണ്ടായിരുന്നു. ഗാനചിത്രീകരണത്തിന് ഒരു മാസം മുന്‍പ് അതുവരെയുണ്ടായിരുന്ന ഡയറ്റും വര്‍ക്കൗട്ടും കര്‍ശനമാക്കി. അമ്മയും ആര്യയുമെല്ലാം വീട്ടില്‍ ഉണ്ടെങ്കിലും കുഞ്ഞിനെ ഞാന്‍ തന്നെയായിരുന്നു നോക്കിയത്. മകള്‍ ഉറങ്ങുന്ന സമയങ്ങളിലായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. ഒരു കുഞ്ഞിനെ വെച്ച് ഇതിനായി സമയം കണ്ടെത്തുക ശ്രമകരമായിരുന്നു. ഒരു മാസത്തോളം രാവും പകലുമില്ലാതെ വിശ്രമമില്ലാതെ ഓടിയതിന് ഫലം കിട്ടി. എല്ലാവര്‍ക്കും ആ പാട്ട് വളരെ ഇഷ്ടമായി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സയേഷ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

മുട്ട വേവിക്കുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

കാറില്‍ ഏസി ഓണാക്കി ഉറങ്ങാന്‍ കിടക്കരുത് ! അറിയണം ഈ പ്രശ്‌നങ്ങള്‍

ഗ്യാസിന് വീട്ടിൽ തന്നെ പരിഹാര മാർഗം...

അടുത്ത ലേഖനം
Show comments