Webdunia - Bharat's app for daily news and videos

Install App

ഷോപ്പിംഗിനോടുള്ള ആസക്‍തി ഒരു തോന്നലല്ല; ഷോപ്പിംഗ് നടത്തുന്നത് ഈ കാരണങ്ങള്‍ ഉള്ളതിനാല്‍

ഈ മാനസികാവസ്ഥകള്‍ ഉള്ളതിനാലാണ് നിങ്ങള്‍ ഷോപ്പിംഗ് നടത്തുന്നത്

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (19:09 IST)
ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ എല്ലവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് ഷോപ്പിംഗ്. തിരക്കുകള്‍ക്കിടെയില്‍ വീണുകിട്ടുന്ന ഏതാനം ചില മണിക്കൂറുകളില്‍ മനസിന് സംതൃപ്‌തി തരുന്നവ വാങ്ങിക്കൂട്ടുന്നതിനായി മാളുകളിലും ഷോപ്പുകളിലും കയറി ഇറങ്ങാത്തവര്‍ വളരെ ചുരുക്കം മാത്രമാണ്. മാനസികമായും ശാരീരികമായുള്ള ഉണര്‍വിനായി പലരും ഷോപ്പിംഗിനെ കാണുമ്പോള്‍ ബന്ധത്തെ കൂട്ടിയുറപ്പിക്കുന്നതിന് ഷോപ്പിംഗ് ഉപകാരപ്പെടുത്തുന്നവര്‍ ധാരാളമാണ്.

ഷോപ്പിംഗിനെ വെറും സമയം കളയലായി തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. പലരും ഷോപ്പിംഗിന് അടിമകളായി തിരാറുണ്ട്. നിസാര സാധനങ്ങള്‍ വാങ്ങുന്നതിനായി കടകളിലൂടെ കയറി ഇറങ്ങുന്ന യുവതി യുവാക്കള്‍ ധാരാളമാണ്. ഇതിലൂടെ  മാനസികമായ ഉണര്‍വ് കണ്ടെത്തുന്ന ഇത്തരക്കാര്‍ ഷോപ്പിംഗിനെ കാണുന്നത് വ്യത്യസ്ഥമായ രീതിയിലാണ്.


 


പുരുഷന്മാരേക്കാള്‍ സ്‌ത്രീകളാണ് ഷോപ്പിംഗിനായി ധാരാളം സമയം കണ്ടെത്തുന്നതും ചെലവഴിക്കുന്നതും. വസ്‌ത്രധാരണത്തിലെ പുതുമ കണ്ടെത്തുന്നതിനും വിപണിയില്‍ മാറി വരുന്ന മേക്കപ്പ് സാധനങ്ങള്‍ സ്വന്തമാക്കുന്നതിനുമായി സ്‌ത്രീകള്‍ സമയം ചെലവഴിക്കുന്നത്. 15 വയസ് മുതല്‍ 35 വയസുവരെയുള്ള സ്‌ത്രീകളിലാണ് ഷോപ്പിംഗ് ആസക്‍തി കൂടുതലായുള്ളത്.

വസ്‌ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍, ബെഡ് റൂം വസ്‌ത്രങ്ങള്‍, ഐ പോഡ്, സൌന്ദര്യം സംരക്ഷിക്കാനുള്ള ക്രീമുകള്‍ എന്നിവയാണ് പെണ്‍കുട്ടികള്‍ കൂടുതലായും വാങ്ങുന്നത്. 35ന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ക്കൊപ്പം ഭര്‍ത്താവിനും മക്കള്‍ക്കുമുള്ള ആവശ്യസാധനങ്ങള്‍ വാങ്ങാനും ശ്രദ്ധിക്കുന്നു. ഇവര്‍ വസ്‌ത്രങ്ങള്‍ വാങ്ങുന്നതിന് കൂടുതല്‍ ശ്രദ്ധ കാണിക്കുകയും ചെയ്യും.



പെണ്‍കുട്ടികള്‍ മാനസികമായ ഉണര്‍വിന് ഷോപ്പിംഗിനെ കാണാറുണ്ട്. സമ്മര്‍ദ്ദം കൂടുമ്പോഴോ ഉറ്റവരുമായി പിണക്കം ഉണ്ടാകുമ്പോഴോ ചെറിയ ഷോപ്പിംഗിലൂടെ മാനസികമായ ഉണര്‍വ് കണ്ടെത്തുന്നവരുമുണ്ട്. യാത്രയിലോ ചടങ്ങുകളിലോ ആരുടെയെങ്കിലും പക്കല്‍ കണ്ട ചില വസ്‌തുക്കള്‍ സ്വന്തമാക്കാനും ചിലര്‍ക്ക് ആഗ്രഹം കൂടുതലാണ്. ഇവ വാങ്ങുന്നതിനായി നിരവധി കടകളിലൂടെ മടിയില്ലാതെ കയറി ഇറങ്ങുകയും ചെയ്യും.

മോശം ദിവസങ്ങള്‍ നല്‍കിയ അനുഭവത്തില്‍ നിന്ന് മുക്തി നേടുന്നതിനായി  ചിലര്‍ ഷോപ്പിംഗില്‍ സമയം കണ്ടെത്തുന്നുണ്ട്. അമിതമായ ദേഷ്യം, ഏകാന്തത, ഉറ്റവരുടെ അഭാവം, ആത്മവിശ്വാസമില്ലായ്‌മ, നല്ല മാനസികാവസ്ഥയില്ലായ്‌മ, ഇഷ്‌ട  ഭക്ഷണം ലഭിക്കാതെ വരുക, സാമ്പത്തിക വിഷമതകളും ആകുലതകളും - എന്നിവ സമ്മാനിക്കുന്ന മോശം അനുഭവത്തില്‍ നിന്ന് രക്ഷനേടുന്നതിന് ഷോപ്പിംഗ് ഒരു സ്വയം  ചികിത്സാ മാര്‍ഗമായി കാണുന്ന സ്‌ത്രീകളുമുണ്ട്.



ചിലര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്. ഷോപ്പിംഗ് സൈറ്റുകളില്‍ ആവശ്യമുള്ളതും മനസിന് കുളിര്‍മ തരുന്നതുമായ വസ്‌ത്രങ്ങള്‍ അടക്കമുള്ളവ കാണുകയും അവ വാങ്ങി കൂട്ടുകയും ചെയ്യുന്ന സ്‌ത്രീകള്‍ ധാരാളമാണ്. ഇതിലൂടെ മാനസിക ഉന്‍‌മേഷവും സംതൃപ്‌തിയും നേടുന്നവരുമാണ് ഇവരില്‍ മിക്കവരും.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

അടുത്ത ലേഖനം
Show comments