Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെയൊക്കെ ചെയ്താല്‍ അവള്‍ നിങ്ങളെ കണ്ണും പൂട്ടി സ്നേഹിക്കും!

മനു പ്രേം
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (20:52 IST)
ലോകത്തില്‍ ഏറ്റവും പ്രവചനാതീതമായ സംഗതി എന്താണെന്നറിയുമോ? സ്ത്രീ തന്നെ. അവരുടെ സ്വഭാവം എപ്പോള്‍ എങ്ങനെ എന്നൊന്നും മുന്‍‌കൂട്ടി കാണാന്‍ കഴിയില്ല. നമ്മുടെ ചില കാലാവസ്ഥാ പ്രവാചകര്‍ പറയുന്നതുപോലെ, മഴ പെയ്തേക്കാം, പെയ്യാതിരിക്കാം. ചിലപ്പോള്‍ വെയില്‍ച്ചിരി വിടര്‍ന്നേക്കാം. അതുകൊണ്ടുതന്നെ പുരുഷന്‍‌മാര്‍ എപ്പോഴും കരുതലോടെയെ സ്ത്രീകളോടു പെരുമാറാവൂ.
 
പൃഥ്വിരാജിന്‍റെ ശരീര സൌന്ദര്യവും മാധവനെപ്പോലെ സൌമ്യമായ പെരുമാറ്റവും മോഹന്‍ലാലിന്‍റെ കുസൃതിച്ചിരിയും നിങ്ങളില്‍ വരുത്താന്‍ ശ്രമിച്ചിട്ടു കാര്യമില്ല. അതുകൊണ്ടൊന്നും സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ‘വ്യക്തിത്വമില്ലാത്തവന്‍’ എന്നൊരു ചിന്ത ചിലപ്പോള്‍ അവരുടെ ഉള്ളില്‍ തോന്നിയെന്നുമിരിക്കും. എന്നാല്‍, പുരുഷന്‍‌മാരില്‍ നിന്ന് സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അവയൊന്നും വലിയ ആനക്കാര്യങ്ങളുമല്ല. മനസുവച്ചാല്‍ സ്ത്രീകളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടാന്‍ ഈസിയാണെന്നേ.
 
പുരുഷന്‍ അവനവന്‍റെ തന്നെ ശരീരത്തോട് കാണിക്കുന്ന അശ്രദ്ധ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. അലസമായി ഡ്രസ് ചെയ്ത്, മുടി ചീകിയൊതുക്കാതെ, നഖവും വളര്‍ത്തി, നാറുന്ന സോക്സും ധരിച്ചു വരുന്നവനെ സ്ത്രീ എങ്ങനെ ഇഷ്ടപ്പെടും? സ്വന്തം ശരീരത്തോട് ഇത്ര അലസതയാണെങ്കില്‍ തന്‍റെ കാര്യങ്ങള്‍ എങ്ങനെ ഇയാള്‍ മാനേജുചെയ്യുമെന്ന് സ്ത്രീകള്‍ സംശയിക്കാം. കുറ്റം പറയാന്‍ പറ്റുമോ?
 
ശരീരം വൃത്തിയായി സൂക്ഷിക്കുക. നല്ല വസ്ത്രങ്ങള്‍ ധരിക്കുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഷേവ് ചെയ്യുക. മുടി ചീകിയൊതുക്കി നടക്കുക. നിങ്ങളുടെ രൂപത്തോടുള്ള ഇഷ്ടം പതിയെ ‘അവളുടെ’ മനസിലേക്കുള്ള വഴിത്താരയാണ്. സിനിമാതാരങ്ങളെയോ സെലിബ്രിറ്റികളെയോ അനുകരിക്കാതെ സ്വന്തമായൊരു സ്റ്റൈല്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നതും അതുതന്നെയാണ്.
 
‘സെന്‍സ് ഓഫ് ഹ്യൂമര്‍’ സ്ത്രീകളെ ഏറെ ആകര്‍ഷിക്കും. എന്തു സംഭവിച്ചാലും മസിലുപിടിച്ചുനടക്കുന്നവരെ അവര്‍ക്ക് ഇഷ്ടമാകില്ല. പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. എത്ര ഗുരുതരമായ പ്രോബ്ലങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും ‘ഇതും കടന്നുപോകും’ എന്ന മനോഭാവത്തോടെ പെരുമാറുക. പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്‍ന്നുപോകുന്നവരെയല്ല, തങ്ങള്‍ക്ക് താങ്ങാകുന്നവരെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.
 
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് എന്ന ബോധം പുരുഷന്‍‌മാര്‍ക്ക് ഉണ്ടായിരിക്കണം. കാരണം, പുരുഷന്‍റെ സ്നേഹപ്രകടനം സ്ത്രീ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഒരു ചിരി, തലോടല്‍, സാന്ത്വനം ഇതൊക്കെ അവള്‍ക്ക് ഇഷ്ടമാണ്. അത് വേണ്ടപ്പോഴൊക്കെ കണ്ടറിഞ്ഞ് ചെയ്യുക. അല്ലാതെ, കരഞ്ഞമുഖവുമായിരിക്കുന്ന അവളുടെ മുഖത്തുനോക്കി നാലു ശകാരവാക്കുകള്‍ പറഞ്ഞാല്‍, പിന്നീട് സംഭവിക്കുന്നതെല്ലാം അനുഭവിക്കാന്‍ തയ്യാറാവുക.
 
സ്ത്രീയോട് എപ്പോഴും ഒരു കരുതല്‍ പുരുഷന്‍ സൂക്ഷിക്കണം. റോഡ് ക്രോസ് ചെയ്യുമ്പോള്‍ ആ കരങ്ങളില്‍ പിടിച്ച് ശ്രദ്ധയോടെ മറുഭാഗത്തെത്തുക. അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക(ശരീരത്തിന്‍റെ മറ്റുഭാഗങ്ങളില്‍ തുറിച്ചുനോക്കുന്നവരെ സ്ത്രീ വെറുപ്പോടെയേ വീക്ഷിക്കൂ എന്ന് പറയേണ്ടതില്ലല്ലോ). ബീച്ചില്‍, സിനിമാ തിയേറ്ററില്‍, പ്രഭാതനടത്തത്തില്‍ എല്ലാം സ്നേഹത്തോടെയുള്ള ഒരു കരുതല്‍ പ്രകടിപ്പിക്കണം.
 
സ്ത്രീയുടെ സൌന്ദര്യത്തെ പുകഴ്ത്തണം. അവള്‍ ചെയ്ത ഒരു നല്ല പ്രവൃത്തിയെ അഭിനന്ദിക്കണം. അവള്‍ക്കുണ്ടാകുന്ന ഒരു പ്രശ്നം നിങ്ങളുടെ പ്രശ്നമായി ഏറ്റെടുത്ത് പരിഹരിക്കണം. ഇതുപോലെ എത്രയെത്ര കാര്യങ്ങള്‍. നിസാരമെന്ന് തോന്നുന്ന കാര്യങ്ങള്‍. ഇവയിലൊക്കെ ശ്രദ്ധവച്ചാല്‍ അവള്‍ നിങ്ങളെ സ്നേഹിക്കും. കണ്ണും പൂട്ടി സ്നേഹിക്കും. ഉറപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

അടുത്ത ലേഖനം
Show comments