Webdunia - Bharat's app for daily news and videos

Install App

എന്തൊക്കെ പറഞ്ഞാലും പുരുഷന്മാരേക്കാള്‍ കഴിവ് സ്‌ത്രീകള്‍ക്ക് തന്നെയാണ് ?!

സമയത്തിനു മുമ്പേ സഞ്ചരിക്കുന്നവരാണോ സ്ത്രീകള്‍ ?

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (14:00 IST)
ഈ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ പല രംഗങ്ങളിലും ശക്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. എങ്കിലും ഇപ്പോഴും പുരുഷാധിപത്യ ലോകമാണ് ഇതെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ എന്തുതന്നെ പറഞ്ഞാലും പുരുഷന്മാരേക്കാള്‍ കഴിവുള്ളവര്‍ സ്‌ത്രീകളാണെന്ന് പറഞ്ഞാലോ ? പല ആളുകള്‍ക്കുമിത് സമ്മതിച്ചുതരാന്‍ മടിയായിരിക്കുമെന്നതാണ് വസ്തുത. എന്നാല്‍ ഇക്കാര്യം പറയുന്നത്, ശാസ്‌ത്രമാണെങ്കിലോ? അതെ, പല ശാസ്‌ത്രീയമായ തെളിവുകളും നിരത്തിയാണ് പുരുഷന്മാരേക്കാള്‍ കഴിവുള്ളവര്‍ സ്‌ത്രീകളാണെന്ന് ഗവേഷകര്‍ സമര്‍ത്ഥിക്കുന്നത്. 
 
സമയത്തിനു മുമ്പേ സഞ്ചരിക്കുന്നവരാണ് സ്ത്രീകള്‍ എന്നു വേണമെങ്കിൽ പറയാം. എന്നാൽ, പലപ്പോഴും സമയം ഇവരുടെ നിയന്ത്രണത്തിലും നിൽക്കില്ല. പ്രത്യേകിച്ചും ജോലിയുള്ള വീട്ടമ്മമാർക്ക്. ഒരേസമയം, കുടുംബവും ജോലിയും നോക്കണം. വീ‌ട്ടുകാര്യങ്ങൾ മാത്രം നോക്കിനടത്തിയിരുന്നവർ എന്നതിൽ നിന്നും വീട്ടമ്മമാർ ഇപ്പോൾ ഏറെ ദൂരം യാത്ര ചെയ്തിരിക്കുന്നു. സമൂഹത്തിൽ നില നിൽക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീക‌ൾക്കും അവകാശപ്പെട്ടതാണ്. ആ അവകാശമാകാം അവരെ ജോലിക്ക് പോകാൻ പ്രേ‌രിപ്പിക്കുന്നത്. എന്നാൽ, ജോലിക്ക് പോയാലും വീട്ടുകാര്യങ്ങൾ കൂ‌ടി നോക്കേണ്ടത് സ്ത്രീകൾ ആണെന്നാണ് പൊതുവെയുള്ള സംസാരം. 
 
പല കുടുംബങ്ങളിലും ഇങ്ങനെയാണ് നിലനി‌ൽക്കുന്നതും. ജോലിയും കുടുംബവും നോക്കാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. ഇക്കാര്യം മൂലം പല കുടുംബങ്ങളിലും സമാധാനം നഷ്ടപ്പെടുന്നു. ജോലിയും വീട്ടുപണിയും കുട്ടികളെ നോക്കലുമൊക്കെയായി രാത്രി എങ്ങനെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. എങ്കിലും നാളെയെ ഓർത്ത് കുറച്ച് സമയം ആലോചിക്കാൻ മാറ്റി വെക്കുന്നത് നല്ലതായിരിക്കും. ജോലി ചെയ്യാൻ നമ്മളെ തന്നെ പ്രേരിപ്പിക്കുന്നതിന്റെ മറ്റൊരു കാരണം, വൃത്തിയാണ്. നമുക്ക് പകരം വേറെ ആര് ജോലി ചെയ്താലും അതിൽ ഒരു തൃപ്തി ഉണ്ടാകില്ല. അതാണ് വീട്ടമ്മമാരുടെ ചിന്ത. 
 
ഒരേസമയം പാചകം ചെയ്യുകയും ഫോണില്‍ സംസാരിക്കുകയും കൂട്ടികളുടെ കരച്ചിലടക്കുകയും ചെയ്യുന്ന ഏതെങ്കിലും പുരുഷന്‍മാരെ കണ്ടിട്ടുണ്ടോ? ഒരേസമയം പല കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനുള്ള ശേഷിയും സ്‌ത്രീകള്‍ക്കാണ് കൂടുതലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് നേതൃമികവിലും സ്‌ത്രീകളാണ് മുന്നിലെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പത്തുമാസത്തോളം ഗര്‍ഭത്തില്‍ കുഞ്ഞിനെയും പേറി, ഒടുവില്‍ കഠിനവേദനയോടെ പ്രസവിക്കുന്നവളാണ് സ്ത്രീ‍. ഇത്രയും വേദന സാധാരണഗതിയില്‍ ഒരു പുരുഷനും സഹിക്കേണ്ടി വരുകയില്ലെന്നും ശാസ്ത്രം പറയുന്നു. 
 
വീട്ടിലായാലും ഓഫീസിലായാലും സ്‌ത്രീകള്‍ ഇടപെടുന്ന ഇടം നല്ല വൃത്തിയും അടുക്കുംചിട്ടയും ഉള്ളതായിരിക്കും. എന്നാല്‍ പുരുഷന്‍മാരുടെ സ്ഥലങ്ങളാകട്ടെ കൂടുതലും അലങ്കോലമായിരിക്കുന്ന രീതിയിലാണ് കാണാറുള്ളത്. സ്‌ത്രീ ഡ്രൈവര്‍മാരെ അപേക്ഷിച്ച്, 77 ശതമാനവും പുരുഷന്‍മാര്‍ക്കാണ് അപകടം സംഭവിക്കാറുള്ളതെന്നും ശ്രദ്ധാപൂര്‍വ്വമുള്ള മികച്ച ഡ്രൈവിങില്‍ സ്‌ത്രീകളാണ് മിടുക്കരെന്നുമാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. 

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

എപ്പോഴും ഉത്കണ്ഠയാണോ, കൂട്ടിന് നടുവേദനയും വരും!

വയറില്‍ പ്രകമ്പനമോ! ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്

ഈ സ്വഭാവങ്ങള്‍ നിങ്ങളിലുണ്ടോ? നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

അടുത്ത ലേഖനം
Show comments