Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭിണിയാകുന്നതിനു മുമ്പ് ഇതെല്ലാം നിര്‍ബന്ധമായും കഴിച്ചിരിക്കണം

ആ 1000 ദിവസങ്ങളില്‍ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങള്‍

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (18:30 IST)
വിവാഹിതയായ സ്ത്രീയുടെ ജീവിതത്തിലെ ധന്യത എന്നു പറയുന്നത് മാതൃത്വമാണ്. മകള്‍ അമ്മയാകാന്‍ പോകുകയാണെന്ന് അറിയുമ്പോള്‍ മാതാപിതാക്കള്‍ക്കും ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ഭര്‍ത്താവിനും ഉണ്ടാകുന്ന സന്തോഷത്തിന് അതിരുകളില്ല. പിന്നെ, എപ്പോഴും അവരുടെ പിന്നാലെ ആയിരിക്കും ഒരു കുടുംബം മുഴുവന്‍. ഇഷ്‌ടമുള്ള ഭക്ഷണം നല്കാനും ഇഷ്‌ടമുള്ള സാഹചര്യം ഒരുക്കി നല്കാനും എല്ലാം തയ്യാറായി കുടുംബം ഒപ്പമുണ്ടാകും. എന്നാല്‍, ഈ തയ്യാറെടുപ്പുകള്‍ ഗര്‍ഭിണിയാകുമ്പോള്‍ മാത്രമല്ല അതിനും മുമ്പേ തന്നെ തുടങ്ങേണ്ടതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ഫോളിക് ആസിഡ് ഗുളികകളും വിറ്റാമിന്‍ ഗുളികകളും കഴിക്കുക
 
അതുകൊണ്ടു തന്നെ ഗര്‍ഭധാരണത്തിന് മുമ്പ് ചിലതെല്ലാം നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നതിനു മൂന്നുമാസം മുന്‍പു മുതല്‍ ദിവസവും ഫോളിക് ആസിഡ് ഗുളികകളും വിറ്റാമിന്‍ ഗുളികകളും കഴിക്കണം. കുഞ്ഞിന്റെ തലച്ചോറ്, ഹൃദയം, നട്ടെല്ല് എന്നിവയെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണിത്.
 
ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക
 
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍, അത് 11 ഗ്രാം എങ്കിലും ആക്കുന്ന വിധം മരുന്നും ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണവും കഴിക്കുക.
 
പ്രതിരോധ കുത്തിവെപ്പ് എടുക്കുക
 
ഗര്‍ഭം അലസലിനും കുഞ്ഞിന്റെ മരണത്തിനും കാരണമായേക്കാവുന്ന റുബെല്ലയ്ക്കും ഹെപ്പറ്റൈറ്റിസ് ബിക്കും എതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
 
പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമാക്കുക, തൈറോയ്ഡ്‌ പ്രശ്നങ്ങള്‍ ചികിത്സിക്കുക, 
പൊണ്ണത്തടി ഇല്ലാതാക്കുക, കുഞ്ഞ് പിറക്കാനിരിക്കുന്ന വീട്ടില്‍ പുകവലിക്കുന്നവരുണ്ടെങ്കില്‍ ആ ശീലം മാറ്റുക എന്നിവയും ശ്രദ്ധിക്കണം.
 
ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ്,  ശരീരഭാര അനുപാതം എന്നിവ ജനനസമയത്തെ തൂക്കക്കുറവ്, സമയമെത്താതെയുള്ള പ്രസവം, കുഞ്ഞുങ്ങളുടെ മരണം എന്നിവയ്ക്ക് കാരണമാകും. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം നല്കുന്നതിലൂടെ കാലം തികയാതെയുള്ള പ്രസവം 32 ശതമാനവും ഗര്‍ഭം അലസുന്നത് 45 ശതമാനവും കുറയ്ക്കാനാകും. 
 
ഗര്‍ഭകാലത്ത് കഴിക്കേണ്ട പോഷകഘടകങ്ങളും അവയുടെ ഗുണഫലങ്ങളും വ്യക്തമാക്കുന്ന ചാര്‍ട്ട് കാണുക.
 
Source: Lancet 2008, 2013
Cochrane Review (Kramer MS 2003)

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments