Webdunia - Bharat's app for daily news and videos

Install App

ഇതു സമ്മതിച്ചേ പറ്റൂ... ഇക്കാര്യത്തില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍ ‍!

എന്തുകൊണ്ടും ഭേദം സ്ത്രീകള്‍ തന്നെ !

Webdunia
വ്യാഴം, 6 ജൂലൈ 2017 (15:36 IST)
ഈ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ പല രംഗങ്ങളിലും ശക്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. എങ്കിലും ഇപ്പോഴും പുരുഷാധിപത്യ ലോകമാണ് ഇതെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ എന്തുതന്നെ പറഞ്ഞാലും പുരുഷന്മാരേക്കാള്‍ കഴിവുള്ളവര്‍ സ്‌ത്രീകളാണെന്ന് പറഞ്ഞാലോ ? പലര്‍ക്കുമിത് സമ്മതിച്ചുതരാന്‍ മടിയായിരിക്കുമെന്നതാണ് വസ്തുത. എന്നാല്‍ ഇക്കാര്യം പറയുന്നത്, ശാസ്‌ത്രമാണെങ്കിലോ? അതെ, പല ശാസ്‌ത്രീയമായ തെളിവുകളും നിരത്തിയാണ് പുരുഷന്മാരേക്കാള്‍ കഴിവുള്ളവര്‍ സ്‌ത്രീകളാണെന്ന് ഗവേഷകര്‍ സമര്‍ത്ഥിക്കുന്നത്. 
 
സമയത്തിനു മുമ്പേ സഞ്ചരിക്കുന്നവരാണ് സ്ത്രീകള്‍ എന്നു പറയുന്നതാകും ശരി. എന്നാൽ, പലപ്പോഴും സമയം ഇവരുടെ നിയന്ത്രണത്തിലും നിൽക്കില്ല. പ്രത്യേകിച്ചും ജോലിയുള്ള വീട്ടമ്മമാർക്ക്. ഒരേസമയം, കുടുംബവും ജോലിയും നോക്കണം. വീ‌ട്ടുകാര്യങ്ങൾ മാത്രം നോക്കിനടത്തിയിരുന്നവർ എന്നതിൽ നിന്നും വീട്ടമ്മമാർ ഇപ്പോൾ ഏറെ ദൂരം യാത്ര ചെയ്തിരിക്കുന്നു. സമൂഹത്തിൽ നില നിൽക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീക‌ൾക്കും അവകാശപ്പെട്ടതാണ്. ആ അവകാശമാകാം അവരെ ജോലിക്ക് പോകാൻ പ്രേ‌രിപ്പിക്കുന്നത്. എന്നാൽ, ജോലിക്ക് പോയാലും വീട്ടുകാര്യങ്ങൾ കൂ‌ടി നോക്കേണ്ടത് സ്ത്രീകൾ ആണെന്നാണ് പൊതുവെയുള്ള സംസാരം. 
 
ഒരേസമയം പാചകം ചെയ്യുകയും ഫോണില്‍ സംസാരിക്കുകയും കൂട്ടികളുടെ കരച്ചിലടക്കുകയും ചെയ്യുന്ന ഏതെങ്കിലും പുരുഷന്‍മാരെ കാണാന്‍ സാധിക്കുമോ ? ഒരേസമയം പല കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനുള്ള ശേഷിയും സ്‌ത്രീകള്‍ക്കാണ് കൂടുതലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് നേതൃമികവിലും സ്‌ത്രീകളാണ് മുന്നിലെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പത്തുമാസത്തോളം ഗര്‍ഭത്തില്‍ കുഞ്ഞിനെയും പേറി, ഒടുവില്‍ കഠിനവേദനയോടെ പ്രസവിക്കുന്നവളാണ് സ്ത്രീ‍. ഇത്രയും വേദന സാധാരണഗതിയില്‍ ഒരു പുരുഷനും സഹിക്കേണ്ടി വരുകയില്ലെന്നും ശാസ്ത്രം പറയുന്നു. 
 
വീട്ടിലായാലും ഓഫീസിലായാലും സ്‌ത്രീകള്‍ ഇടപെടുന്ന ഇടം നല്ല വൃത്തിയും അടുക്കുംചിട്ടയും ഉള്ളതായിരിക്കും. എന്നാല്‍ പുരുഷന്‍മാരുടെ സ്ഥലങ്ങളാകട്ടെ കൂടുതലും അലങ്കോലമായിരിക്കുന്ന രീതിയിലാണ് കാണാറുള്ളത്. സ്‌ത്രീ ഡ്രൈവര്‍മാരെ അപേക്ഷിച്ച്, 77 ശതമാനവും പുരുഷന്‍മാര്‍ക്കാണ് അപകടം സംഭവിക്കാറുള്ളതെന്നും ശ്രദ്ധാപൂര്‍വ്വമുള്ള മികച്ച ഡ്രൈവിങില്‍പോലും സ്‌ത്രീകളാണ് മിടുക്കരെന്നുമാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. 

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

അടുത്ത ലേഖനം
Show comments