Webdunia - Bharat's app for daily news and videos

Install App

ഒന്നും വേണമെന്നു വിചാരിച്ചല്ല, എങ്കിലും ആ നേരം അവളങ്ങനെയായിരിക്കും !

ആ നേരം അവളങ്ങനെ!

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (14:12 IST)
ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. കളിയുമില്ല ചിരിയുമില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ഇതെന്താ അവളിങ്ങനെയെന്ന് തോന്നാം. എന്നാല്‍, ഇതെല്ലാം അവളുടെ കുറ്റമായി പറയാന്‍ കഴിയുമോ ? ആര്‍ത്തവത്തിനുമുമ്പ് മിക്ക സ്ത്രീകളിലും ആകെയൊരു മാറ്റം ഉണ്ടാവും. അതിനെ ഹോര്‍മോണ്‍ വ്യതിയാനത്താലുണ്ടാവുന്ന ശാരീരിക മാനസിക മാറ്റങ്ങളായി കണ്ട് ചികിത്സിക്കുകയാണ് വേണ്ടത്. 
 
‘പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം’ അഥവാ പി‌എം‌എസ് എന്നാ‍ണ് ഈ മാനസിക നില അറിയപ്പെടുന്നത്. സാധാരണയായി ശാരീരിക പ്രശ്നങ്ങളെക്കാള്‍ ഏറെ മാനസിക പ്രശ്നങ്ങളാണ് പി‌എം‌എസിനോട് അനുബന്ധിച്ച് ഉണ്ടാവുന്നത്. ദ്വേഷ്യം, ഉറക്കമില്ലായ്മ, അക്ഷമ, പെട്ടെന്ന് വികാരഭരിതരാവുക തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതല്‍ പ്രകടമാവുക.
 
ശാരീരികമായി തലവേദന, ഓക്കാനം, വയറ് വേദന, സ്തനങ്ങളില്‍ വേദന, മലബന്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാവാം. കൌണ്‍സലിംഗ്, വ്യായാമം എന്നിവയിലൂടെ പി‌എം‌എസ് വരുതിയിലാക്കാന്‍ സാധിക്കും. ഒരു പക്ഷേ ഹോര്‍മോണ്‍ ചികിത്സയും ആവശ്യമായി വന്നേക്കാം.
 
യോഗയും വ്യായാമവും ശരീരത്തിനും മനസ്സിനും ഉന്‍‌മേഷം നല്‍കും. നാരുകള്‍ അടങ്ങിയതും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ഭക്ഷണക്രമമാണ് ഈ സമയങ്ങളില്‍ സ്വീകരിക്കേണ്ടത്. ഇതിനെല്ലാം ഉപരി, ആ ദിവസങ്ങളില്‍ മാനസിക സന്തോഷം പകരുന്ന അന്തരീക്ഷത്തില്‍ കഴിയാനും പ്രത്യേകം ശ്രദ്ധിക്കണം.
 

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ചക്കപ്പഴത്തിന്റെ പത്ത് ആരോഗ്യ ഗുണങ്ങള്‍ അറിയണം

ഒരു വിശ്വാസത്തില്‍ മാത്രം എല്ലാ കാലവും അടിയുറച്ച് നില്‍ക്കുന്നവരായിരിക്കില്ല പക്വതയുള്ളവര്‍, നിങ്ങള്‍ പക്വമതികളാണോ

മഞ്ഞപ്പിത്തത്തെ സാധാരണ പനിയായി കാണരുത്; രൂക്ഷമായാല്‍ മരണത്തിനു സാധ്യത

ദിവസവും ഒരു സ്പൂൺ തേൻ കഴിച്ചാൽ സംഭവിക്കുന്നത്...

30 മിനിറ്റ് മതി, സ്വാദിഷ്ടമായ കേരള സ്റ്റൈൽ ചിക്കൻ കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം

അടുത്ത ലേഖനം
Show comments