Webdunia - Bharat's app for daily news and videos

Install App

'പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ടെന്ന് അന്തസ്സോടെയാണ് പറയുന്നത്, ഉളുപ്പിന്റെ ഒരു അംശം പോലും ഇല്ല'; ബോബി ചെമ്മണ്ണൂരിനെതിരെ യുവതി

Webdunia
വെള്ളി, 20 മെയ് 2022 (09:08 IST)
ലൈംഗികാതിക്രമത്തെ നിസാരവല്‍ക്കരിച്ച ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. തൃശൂര്‍ പൂരം കാണാന്‍ വേഷം മാറി ബോബി ചെമ്മണ്ണൂര്‍ എത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. പണ്ടൊക്കെ പൂരത്തിനിടയ്ക്ക് താന്‍ ലൈംഗികാതിക്രമം ചെയ്തിട്ടുണ്ടെന്ന് വലിയ നേട്ടം പോലെയാണ് ബോബി ചെമ്മണ്ണൂര്‍ ഈ വീഡിയോയില്‍ പറയുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്രാ സോമന്‍ എന്ന യുവതി. താന്‍ ചെയ്തത് ലൈംഗിക അതിക്രമം ആണെന്ന കേവല ബോധ്യം പോലും അയാള്‍ക്കില്ലെന്നും അത് കേട്ട് കയ്യടിക്കുന്ന ആള്‍ക്കൂട്ടം കൂടുതല്‍ ഭയപ്പെടുത്തുന്നെന്നും സാന്ദ്ര പറഞ്ഞു. 
 
യുവതിയുടെ കുറിപ്പ് വായിക്കാം 
 
തൃശ്ശൂര്‍ പൂരത്തിന് വേഷം മാറി പൂരം കാണാന്‍ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും. എന്നാല്‍ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിന്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടാണ്. പൊതുമധ്യത്തില്‍ താന്‍ ചെയ്തത് ലൈംഗിക അതിക്രമം ആണെന്നുള്ള കേവല ബോധ്യം പോലുമില്ലാതെ ഇത്രയും മോശമായൊരു കാര്യം അയാള്‍ അവതരിപ്പിക്കുമ്പോള്‍ എന്നെ അതിശയിപ്പിക്കുന്നത് ആ വീഡിയോക്ക് താഴെയായി അയാള്‍ക്ക് കിട്ടുന്ന സ്വീകാര്യത എത്രത്തോളം ആണെന്നുള്ള തിരിച്ചറിവാണ്.
 
Sex education series കണ്ടവര്‍ക്കറിയാം Aimee Gibbs എന്ന കഥാപാത്രം ബസ്സിനുള്ളില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ ട്രോമയില്‍ നിന്ന് പഴയ നിലയിലേക്ക് തിരിച്ചു വരാന്‍ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. സമാന സാഹചര്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ട അതിന്റെ ട്രോമയില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നേരെ പ്രിവിലേജിന്റെ പുറത്തുള്ള കടന്നാക്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ആ പ്രസ്താവന.
 
'ഇപ്പോള്‍ ജാക്കി വെക്കേണ്ട ആവശ്യമില്ല; ആവശ്യത്തിന് കിട്ടുന്നുണ്ട്' എന്ന് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ അതിനെ കയ്യടിച്ച് ആഘോഷിക്കുന്ന പൊതുമധ്യത്തില്‍ ഇത് സധൈര്യം തുറന്നു പറഞ്ഞ അയാളുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഓരോ മനുഷ്യരെയും പേടിയോടെ അല്ലാതെ എനിക്ക് നോക്കി കാണാന്‍ ആവുന്നില്ല എന്നതാണ് സത്യം...!
 
വാല്‍കഷ്ണം:- ആ കൈ അടിച്ചവരതിലും വലിയ അപകട കാരികളാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി പുളി കഴിക്കുന്നത് നല്ലതാണോ?

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: അപകടസാധ്യതകളും വാക്‌സിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിങ്ങള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കണം!

Kitchen Tips: അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

അടുത്ത ലേഖനം