Webdunia - Bharat's app for daily news and videos

Install App

അവള്‍ക്ക് ആഗ്രഹമുണ്ടായിരിക്കും... പക്ഷേ നല്‍കാന്‍ അവന് മടിയായിരിക്കും !; എന്താണെന്നല്ലേ ?

രതിമൂർച്ഛയിൽ എത്താതേയും കിടപ്പറയില്‍ ആനന്ദം കണ്ടെത്താം

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2017 (16:46 IST)
വിവാഹത്തിന്റെ ആദ്യനാളുകളില്‍ കൂടുതല്‍ അടുപ്പവും സ്‌നേഹവും പുലര്‍ത്തുക എന്നത് എല്ലാ ദാമ്പത്യ ബന്ധങ്ങളിലുമുള്ളതാണ്. ലൈംഗികത ആസ്വദിക്കുന്നതിനൊപ്പം തന്നെ താല്‍പ്പര്യം കുറഞ്ഞുവരുന്നതും പതിവാണ്. പുതിയ പരീക്ഷണങ്ങള്‍ നടത്തിയാല്‍ പോലും ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാം ഒരു നേരം പോക്കായി തീരും. ലൈംഗികത എന്നത് എല്ലാ ദിവസവും ചെയ്യേണ്ട ഒന്നല്ല. ആഴത്തിലുള്ള ലൈംഗികതയ്‌ക്കും രതിമൂർച്ഛയ്‌ക്കും മാത്രമല്ല ബന്ധങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുക. ലൈംഗികത പതിവാക്കാതെയും പങ്കാളികള്‍ക്ക് ബന്ധങ്ങള്‍ ദൃഢമാക്കാന്‍ സാധിക്കും.
 
ചുംബനവും തലോടലും
 
ചുംബനത്തിനും തലോടലിനും ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗികത പതിവാക്കുബോള്‍ മടിയും ക്ഷീണവും ഇണകളെ വേട്ടയാടും. ദൃഢമായ ചുംബനവും തലോടലും വികാരങ്ങളെ ഉണര്‍ത്തുകയും പരസ്പരമുള്ള വിശ്വാസവും സ്‌നേഹവും ശക്തമാക്കുകയും ചെയ്യും. ചുണ്ടിലോ കഴുത്തിലോ കൈയിലോ നെറ്റിത്തടത്തിലോ എവിടെ വേണമെങ്കിലും ചുംബിക്കുകയോ തലോടുകയോ ചെയ്യാം.
 
കെട്ടിപ്പുണർന്നു കിടക്കുകയും ഉറങ്ങുകയും വേണം
 
ലൈംഗികബന്ധത്തിന് സാഹചര്യമോ താല്‍പ്പര്യമോ ഇല്ലെങ്കില്‍ പങ്കാളിയുടെ നെഞ്ചിൽ തല വച്ച് ഉറങ്ങുകയും പരസ്പരം സ്പർശിച്ച് കിടക്കുകയും ചെയ്യുന്നത് ഇരുവര്‍ക്കും ആനന്ദം പകരും. ഈ സമയം ഉള്ളു തുറന്ന് സംസാരിക്കാനും വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനും സമയം കണ്ടെത്തണം. ഇത് പെണ്‍കുട്ടികള്‍ക്ക് സന്തോഷം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.
 
ഉള്ളുതുറന്ന് സംസാരിക്കാം
 
കിടപ്പറയിലും പുറത്തും പരസ്പരമുള്ള ആശയവിനിമയം മികച്ച അനുഭവം പകരും. ജീവിതത്തിന്റെ തിരക്കുകയും ടെന്‍‌ഷനുകളുമെല്ലാം ഈ സംസാരത്തിലൂടെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും.  അവധി ആഘോഷം പ്ലാൻ ചെയ്യുകയോ, കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളെ കുറിച്ചോ, ഭാവി പദ്ധതികളെക്കുറിച്ചോ തുടങ്ങി സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം