Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ സ്ത്രീകള്‍ സൂക്ഷിക്കുക!

Webdunia
PTI
സാക്ഷരതയില്‍ നൂറില്‍ നൂറും അവകാശപ്പെടുന്ന കേരളത്തിലെ സ്ത്രീകള്‍ വീട്ടിനുള്ളില്‍ സുരക്ഷിതരല്ല ! ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് വിധേയരാണ് കേരളത്തിലെ സ്ത്രീകള്‍.

സംസ്ഥാന ആരോഗ്യവകുപ്പിന് വേണ്ടി സഖി എന്ന സര്‍ക്കാര്‍ഇതര സംഘടന നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത് (2005 ജൂലൈയില്‍ നടത്തീയ ഒരു പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്). എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ നിന്നുള്ള 900 വീട്ടമ്മമാരെയാണ് പഠനത്തിന് വിധേയരാക്കിയത്.

ഇവരില്‍ 40 ശതമാനം പേരും ഏതെങ്കിലും വിധത്തില്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ട്. അമ്മമാരില്‍ നടത്തിയ തെളിവെടുപ്പില്‍ 11 ശതമാനം പേരും കുട്ടിക്കാലത്തു തന്നെ ലൈംഗികമായ ചൂഷണത്തിന് ഇരയായവരാണ്. അവരുടെ മക്കളില്‍ 12 ശതമാനം പേര്‍ ബാല ലൈംഗിക ചൂഷണത്തിന് ഇരകളാണ്.

ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്കാണ് സ്ത്രീകള്‍ വിധേയരായിട്ടുള്ളത്. മദ്യപാനം, ഭാര്യ സംശയം, സാമ്പത്തിക ഞെരുക്കം എന്നിവ കുടുംബവഴക്കിന് വഴി വയ്ക്കുന്നു. ഭര്‍ത്താക്കന്മാരുടെ ലൈംഗിക വൈകൃതത്തിന് ഇരയാകുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതിന് ആശുപത്രികളില്‍ പ്രത്യേക വിഭാഗം തന്നെ തുടങ്ങണം - പഠനം പറയുന്നു.

2003 ല്‍ തുടങ്ങിയ പഠനം ഒരു വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തെ അവരുടെ ജാതി, മതം, വിദ്യാഭ്യാസ നിലവാരം, സാമൂഹിക - സാമ്പത്തിക നില എന്നിവയുടെ അടിസ്ഥാനത്തില്‍ പഠനത്തില്‍ തരം തിരിച്ചിട്ടുണ്ട്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

Show comments