Webdunia - Bharat's app for daily news and videos

Install App

ജീവശക്തിയുടെ നിയന്ത്രണം-പ്രാണായാമം

Webdunia
WD
' പ്രാ‍ണന്‍' എന്ന് പറഞ്ഞാല്‍ ജീവശക്തി എന്നര്‍ത്ഥം. 'യാമം' നിയന്ത്രണം എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ശ്വാസ നിയന്ത്രണ പ്രക്രിയയയായ പ്രാണായാമവും യോഗാഭ്യാസവും ഒത്തൊരുമിച്ച് ചെയ്താല്‍ അഭ്യാസങ്ങളുടെ പൂര്‍ണ ഫലം സിദ്ധിക്കുമെന്നാണ് ആചാര്യമതം.

സാധാരണ ഗതിയില്‍, പദ്മാസനത്തിലോ അര്‍ദ്ധ പദ്മാസനത്തിലോ ഇരുന്നാണ് പ്രാണായാമം ചെയ്യുന്നത്. ശവാസനത്തിലും പ്രാണായാമം ചെയ്യാമെന്ന് പറയുന്നുണ്ട്.

പ്രാണായാമം ചെയ്യുമ്പോള്‍ അനായാസമായി വേണം ഇരിക്കാന്‍. നട്ടെല്ലും ശിരസ്സും നേര്‍ രേഖയിലാക്കി നട്ടെല്ല് നിവര്‍ത്തി വേണം ഇരിക്കാന്‍. കൈകള്‍ മടിയിലോ മുട്ടിലോ വിശ്രമിക്കട്ടെ.

ആകെ നാല് ഘട്ടങ്ങളാണ് പ്രാണായാമത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍, മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുത്ത് ഉദരം നിറച്ച് വികസിപ്പിക്കുക. പിന്നീ‍ട്, പതുക്കെ ശ്വാസം പുറത്തേക്ക് വിടാം.

രണ്ടാമത്തെ ഘട്ടത്തില്‍ ശ്വാസകോശത്തിലേക്ക് ആകാവുന്നത്ര വായു നിറച്ച് വാരിയെല്ലിന്‍റെ ഭാഗം വികസിപ്പിക്കുക. ഈ സമയം വാരിയെല്ലുകള്‍ മുന്നോട്ട് തള്ളുന്നത് അനുഭവിച്ചറിയാന്‍ കഴിയും. പിന്നീട്, ശ്വാസം പതുക്കെ പുറത്തേക്ക് വിടുക.

മൂന്നാമത്തെ ഘട്ടത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുത്ത് തോളിന്‍റെ ഭാഗത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.

നാലാമത്തെ ഘട്ടത്തില്‍ കഴിഞ്ഞ മൂന്ന് പ്രക്രിയകളും ഒരുമിച്ച് ചെയ്യണം. വായൂള്ളിലേക്ക് എടുത്ത് ഉദരം, വാരിയെല്ല്, തോള്‍ ഭാഗങ്ങളില്‍ നിറച്ച ശേഷം പതുക്കെ പുറത്തേക്ക് വിടണം. ഉദര ഭാഗത്തെ ആദ്യം, പിന്നീട് വാരിയെല്ലിന്‍റെ ഭാഗം അവസാനം തോള്‍ ഭാഗത്തെ വായു എന്നിങ്ങനെ വേണം പുറത്തേക്ക് വിടാന്‍.

പ്രാണായാമം ചെയ്യുന്നതിലൂടെ മനസ്, ബുദ്ധി എന്നിവയ്ക്ക് തെളിച്ചവും നിയന്ത്രണവും ലഭിക്കും.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

സൈനസിറ്റിസ് അസ്വസ്ഥതകള്‍; ചികിത്സ വേണ്ട അസുഖം

Show comments