Webdunia - Bharat's app for daily news and videos

Install App

ഉഷ്ട്രാസനം

Webdunia
“ഉഷ്ട്ര” എന്ന സംസ്കൃത പദത്തിനര്‍ത്ഥം ഒട്ടകം എന്നാണ്. ഉഷ്ട്രാസനം ചെയ്യുന്നയാള്‍ ഒട്ടകത്തിനെ പോലെ തോന്നിക്കുന്ന ശാരീരിക സ്ഥിതിയില്‍ എത്തുന്നതിനാല്‍ ഈ പേര് അന്വര്‍ത്ഥമാണ്. ഈ യോഗസ്ഥിതി ധനുരാസനത്തിനും അര്‍ദ്ധ ധനുരാസനത്തിനും മധ്യേയാണ്.

ചെയ്യേണ്ടരീതി

* കാല്‍മുട്ടുകള്‍ മടക്കി പിന്നിലേക്ക് ഇരിക്കുക. മുട്ടുകള്‍ തമ്മില്‍ ഏകദേശം ആറ് ഇഞ്ച് അകലം സൂക്ഷിക്കണം. കാല്പാദങ്ങള്‍ രണ്ടും അരക്കെട്ടിനു കീഴെ കഴിവതും അകലത്തില്‍ വേണം വയ്ക്കുന്നത്. ശരീരവും നട്ടെല്ലും കഴുത്തും നേര്‍‌രേഖയില്‍ ആവണം. കൈപ്പത്തികള്‍ അതാത് മുട്ടുകള്‍ക്ക് മുകളില്‍ വയ്ക്കണം.
WD


* ഇനി മുട്ടുകുത്തി നില്‍ക്കുക. പുറകിലേക്ക് ശരീരം വളച്ച് വലത് കണങ്കാലില്‍ വലത് കൈയ്യ് ഉപയോഗിച്ചും ഇടത് കണങ്കാലില്‍ ഇടത് കൈയ്യ് ഉപയോഗിച്ചും പിടിക്കുക.

* ശ്വാസം ഉള്ളിലേക്കെടുത്തുവേണം കണങ്കാലില്‍ പിടിക്കേണ്ട്ത്. ഈ അവസരത്തില്‍, തുടകളുടെ ഭാഗവും അരക്കെട്ടും നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. കടിപ്രദേശവും അരക്കെട്ടും മുന്നോട്ട് തള്ളി തലയും കഴുത്തും പിന്നിലേക്ക് പരമാവധി വളയ്ക്കണം. ശ്വാസഗതി സാധാരണ നിലയിലാക്കി 6-8 സെക്കന്‍ഡ് തുടരുക.

WD
* ശ്വാസം പുറത്തേക്ക് വിട്ട് മുട്ടുകുത്തി നിന്ന അവസ്ഥയിലേക്ക് മടങ്ങുക. ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യം കൈകള്‍ സ്വതന്ത്രമാക്കാനും പിന്നീട് ശരീരം നേര്‍‌രേഖയില്‍ ആക്കാനും ശ്രദ്ധിക്കുക.

പ്രയോജനം

ശരീരത്തിന്‍റെ മുകള്‍ ഭാഗത്തെയും കടിപ്രദേശം, കണങ്കാല്‍, കഴുത്ത്, അടിവയര്‍, തുട, നെഞ്ച് എന്നീ ഭാഗങ്ങളിലെ മസിലുകള്‍ക്ക് അനായാസത നല്‍കുന്നു. തൊണ്ടയിലെയും അടിവയറിലെയും ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഈ യോഗ സ്ഥിതി നല്ലതാണ്.

ആസ്മയ്ക്ക് ശമനം നല്‍കുന്നതിനൊപ്പം ശ്വസനപ്രകിയയ്ക്കും ഈ ആസനം പ്രയോജനപ്രദമാണ്. തൊണ്ട, ശ്വാസനാളം, ഞരമ്പുകള്‍ എന്നിവയ്ക്കും ശ്വാസകോശങ്ങള്‍ക്കും ഉത്തേജനം നല്‍കാന്‍ ഈ ആസനത്തിനുകഴിയും. തൊണ്ട സംബന്ധിയായ അസുഖങ്ങള്‍, കടുത്ത തലവേദന, ടോന്‍സിലൈറ്റിസ് എന്നിവയ്ക്കും ഈ ആസനം പരിശീലിക്കുന്നതിലൂടെ ശമനം ഉണ്ടാവും. ഈ ആസനം സ്ഥിരമായി പരിശീലിക്കുന്നതിലൂടെ ആര്‍ത്തവപ്രശ്നങ്ങള്‍, തളര്‍ച്ച, ഉത്കണ്ഠ എന്നിവയ്ക്ക് ശമനമുണ്ടാക്കാനും കഴിയും.

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ അറിയണം

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ഇതാണ്

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

Show comments