എന്താണ് മയൂരാസനം ? എങ്ങിനെയാണ് ചെയ്യേണ്ടത് ?- അറിയാം ചില കാര്യങ്ങള്‍

മയൂരാസനം ചെയ്യേണ്ടരീതിയും പ്രയോജനങ്ങളും

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (15:50 IST)
രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്‍കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം.
 
സംസ്കൃതത്തില്‍ ‘മയൂര്‍’ എന്ന് പറഞ്ഞാല്‍ മയില്‍ എന്നാണര്‍ത്ഥം. ഈ ആസനം ചെയ്യുമ്പോള്‍ തന്‍റെ ശരീരത്തെ കൈമുട്ടുകളുടെ സഹായത്തോടെ വടിപോലെ ഉയര്‍ത്തുന്നു. ഈ ആസനം ചെയ്യുന്നയാള്‍ മയിലിനെ അനുസ്മരിപ്പിക്കുന്ന ശാരീരിക അവസ്ഥ കൈവരിക്കുന്നതിലാണ് മയൂരാസനം എന്ന പേര്‍ ലഭിച്ചത്.
 
ചെയ്യേണ്ടരീതി:-
 
* കാല്‍മുട്ടുകള്‍ മടക്കി ഉപ്പൂറ്റിയുടെ മുകളില്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുക. മുട്ടുകള്‍ തറയില്‍ സ്പര്‍ശിച്ചിരിക്കണം.
 
* വിരലുകള്‍ നിവര്‍ത്തി കൈപ്പത്തികള്‍ നിലത്ത് കമഴ്ത്തിവയ്ക്കുക. ഈ അവസ്ഥയില്‍ വിരലുകള്‍ പിന്നോട്ട് ചൂണ്ടുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കുക.
 
* നാഭിക്ക് ഇരുവശമായും കൈമുട്ടുകള്‍ കൊണ്ടുവരിക.
 
* വളരെ ശ്രദ്ധിച്ച് കാലുകള്‍ പതുക്കെ പിന്നിലേക്ക് നീട്ടുക. ഇതിനുശേഷം, ശരീരത്തിന്‍റെ മുകള്‍ ഭാഗം മുകളിലേക്ക് ഉയര്‍ത്തുക.
 
* ശരീരത്തിന്‍റെ മുകള്‍ഭാഗം ഉയര്‍ത്തിക്കഴിഞ്ഞാല്‍ കാലുകള്‍ തിരശ്ചീനമായി വടിപോലെ നിവര്‍ത്തുക, ഇതോടൊപ്പം തന്നെ നെഞ്ചും കഴുത്തും തലയും നിവര്‍ത്തിപ്പിടിക്കണം.
 
* ഈ അവസ്ഥയില്‍ കഴിയുന്നിടത്തോളം തുടര്‍ന്ന ശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങാം. ആദ്യം കാലുകള്‍ മടക്കി മുട്ടുകള്‍ തറയില്‍ സ്പര്‍ശിക്കുന്ന അവസ്ഥയിലെത്തുക.
 
* ഇനി കൈകള്‍ സ്വതന്ത്രമാക്കി ഉപ്പൂറ്റിയില്‍ ഇരിക്കാം.
 
ശ്രദ്ധിക്കുക:-
 
* ശരീരത്തെ സന്തുലനം ചെയ്യുന്ന പ്രധാനപ്പെട്ട യോഗാസനങ്ങളിലൊന്നാണിത്.
 
* ഈ അവസ്ഥയില്‍ ശരീരത്തിന്‍റെ മുഴുവന്‍ ഭാരവും നാഭിയിലാണ് കേന്ദ്രീകരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും സന്തുലനം തെറ്റാമെന്നതിനാല്‍ ശരിക്കും ശ്രദ്ധിക്കണം.
 
* ഒരു അവസ്ഥയിലും ശരീരം തെന്നി നിരങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
 
* ഏതെങ്കിലും ഘട്ടത്തില്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങുക.
 
പ്രയോജനങ്ങള്‍:-
 
* കുടല്‍ രോഗങ്ങള്‍, അജീര്‍ണ്ണം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ഈ ആസനം വളരെ ഫലപ്രദമാണ്.
 
* പ്രമേഹത്തിനെതിരെയും മയൂരാസനം ഫലപ്രദമാണെന്ന് കരുതുന്നു.
 
* സ്പോണ്ടിലൈറ്റിസ് ഉള്ളവര്‍ ഈ ആസനം പരീക്ഷിക്കാതിരിക്കുക.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments