Webdunia - Bharat's app for daily news and videos

Install App

ശരീര ശക്തിക്ക് വജ്രാസനം

Webdunia
സ്ഥിരമായി വജ്രാസനം ചെയ്യുന്നത് ശാരീരിക സന്തുലനവും ശക്തിയും നല്‍കും. സംസ്കൃതത്തില്‍ “വജ്ര” എന്ന വാക്കിന് “ശക്തിയുള്ളത്” എന്നാണര്‍ത്ഥം. ഈ ആസനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വര്‍ത്ഥമാണെന്നും കാണാം.

വജ്രാസനം ചെയ്യേണ്ട രീതി

* കാലുകള്‍ മുന്നോട്ട് നിവര്‍ത്തി ഇരിക്കുക.
* ഓരോ കാലുകളായി പൃഷ്ഠത്തിനു താഴേക്ക് മടക്കി ഇരിക്കുക.
WD

* കാല്‍പ്പാദങ്ങള്‍ മുകളിലേക്കായിരിക്കാന്‍ ശ്രദ്ധിക്കണം.
* ഇനി പിന്‍ഭാഗം ഭൂമിയില്‍ ഉറപ്പിച്ച് ഇരിക്കണം.
* പിന്‍ഭാഗം കാല്‍പ്പാദങ്ങള്‍ക്ക് ഇടയില്‍ ആയിരിക്കണം.
* രണ്ട് കാലുകളിലെയും വിരലുകള്‍ പരസ്പരം ചൂണ്ടുന്ന നിലയില്‍ ആയിരിക്കണം.
* കാല്‍മുട്ടുകള്‍ അടുത്തടുത്തായിരിക്കാന്‍ ശ്രദ്ധിക്കണം.
* കൈപ്പത്തികള്‍ മുട്ടുകളില്‍ വയ്ക്കുക.
* വജ്രാസനം ചെയ്യുമ്പോള്‍ ശരീരം ഇളകാതെ നടുവ് നിവര്‍ത്തി വേണം ഇരിക്കാന്‍.

വജ്രാസനം ഇങ്ങനെയും ചെയ്യാം

WD
* കാല്‍പ്പാദങ്ങള്‍ക്കിടയില്‍ പിന്‍ ഭാഗം വരുന്നതിന് പകരം പിന്‍ ഭാഗത്തിനു കീഴെ കാല്‍പ്പാദം വച്ചും വജ്രാസനം ചെയ്യാം.
* ഈ സ്ഥിതിയില്‍ കാല്‍പ്പാദങ്ങള്‍ പിണഞ്ഞിരിക്കുന്നതിന് മുകളിലായിരിക്കും പിന്‍ ഭാഗം വരുന്നത്.
* ഇപ്പോള്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുന്നത് പാദങ്ങള്‍ക്കിടയിലായിരിക്കും.
*ആദ്യ സ്ഥിതിയില്‍ വിവരിച്ചതുപോലെ ഇവിടെ പിന്‍ഭാഗം ഭൂമിയെ സ്പര്‍ശിക്കില്ല.

ഗുണങ്ങള്‍

* തുടയിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു.
* നട്ടെല്ലിന് ആവശ്യമായ വ്യായാമം ലഭിക്കുന്നു.
* അടിവയറിനും ആന്തരാവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു.
* നട്ടെല്ലിന്‍റെ കശേരുക്കളെ ശക്തമാക്കുന്നു.
* വസ്തിപ്രദേശത്തിന് ശക്തി നല്‍കുന്നു.
* അസ്ഥി ബന്ധങ്ങള്‍‍, കാല്‍പ്പാദങ്ങള്‍, കാല്‍‌വണ്ണ, കാല്‍മുട്ട്, തുട എന്നിവയ്ക്ക് ശക്തി നല്‍കുന്നു.

ശ്രദ്ധിക്കുക

* കാല്‍മുട്ടില്‍ വേദനയോ മുറിവോ ഉണ്ടെങ്കില്‍ ഈ ആസനം പരീക്ഷിക്കരുത്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

Show comments