Webdunia - Bharat's app for daily news and videos

Install App

സപ്തവജ്രാസനം

Webdunia
ചെയ്യേണ്ട രീതി

* വജ്രാസനത്തില്‍ ഇരിക്കുക

* പതുക്കെ കെമുട്ടുകള്‍ പിറകില്‍ ഊന്നുക, ആദ്യം വലത് കൈമുട്ട്, പിന്നീട് ഇടത് കൈമുട്ട്

* പതുക്കെ കൈകള്‍ നിവര്‍ത്തി പിറകുവശം ഭൂമിയോട് ചേര്‍ത്ത് കിടക്കുക.

* തോളുകള്‍ ഭൂമിയോട് തൊട്ടിരിക്കണം. തുടക്കക്കാര്‍ക്ക് കൈകള്‍ തുടകളില്‍ വയ്ക്കാം. കാല്‍മുട്ടുകള്‍ പരസ്പരം അടുത്തിരിക്കണം.

* മേല്‍‌വിവരിച്ച അവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍,പിന്‍‌ഭാഗത്ത് തോളുകള്‍ക്ക് അടിയിലായി കൈകള്‍ ഒരു കത്രികയുടെ ആകൃതിയില്‍ പിണച്ച് വയ്ക്കുക. അതായത്, വലത് കൈ ഇടത് തോളിനു താഴെയും ഇടത് കൈ വലത് തോളിനു താഴെയും. തല കൈകളുടെ മധ്യത്തിലായിരിക്കണം.

* പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങാന്‍ ആദ്യം കൈകള്‍ ശരീരത്തിന് ഇരുവശവും കൊണ്ടുവരണം.

* ഇനി, കൈമുട്ടുകളുടെ സഹായത്തോടെ ആദ്യത്തെ സ്ഥിതിയിലേക്ക് മടങ്ങാം.

ഗുണങ്ങള്‍

WD
* അടിവറിലെ മസിലുകളെ ശക്തിപ്പെടുത്തുന്നു

* ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനെയും ഇടുപ്പു വേദനയും നിയന്ത്രിക്കും

* മലബന്ധത്തിന് ഉത്തമ പരിഹാരമാണ്.

ശ്രദ്ധിക്കുക

* പിറകോട്ട് കിടക്കുമ്പോള്‍ ശരീരഭാരം നിയന്ത്രിക്കണം. ഈ അവസരത്തില്‍ ശരിയായ നിയന്ത്രണമില്ല എങ്കില്‍ മസിലുകള്‍ കോച്ചിപ്പിടിക്കാന്‍ സാധ്യതയുണ്ട്.

* വജ്രാസനം ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ തോന്നുന്നവര്‍ ഈ ആസനം പരീക്ഷിക്കരുത്.

* കാല്‍മുട്ടുകള്‍ അടുപ്പിച്ചു വയ്ക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നെങ്കില്‍ ആദ്യഘട്ടങ്ങളില്‍ അവ അകറ്റി വയ്ക്കാം.

കടിപ്രദേശത്ത് വേദനയുള്ളവര്‍ ഈ ആസനം പരീക്ഷിക്കാതിരിക്കുകയാണ് നല്ലത്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

Show comments