Webdunia - Bharat's app for daily news and videos

Install App

സൂര്യ നമസ്കാരം

Webdunia
പല യോഗസനാവസ്ഥകള്‍ കൂടിച്ചേര്‍ന്നതാണ് സൂര്യ നമസ്കാരം. എല്ലാ പ്രായക്കാര്‍ക്കും ഈ ആസനം പ്രയോജനപ്രദമാണ്. ശാരീരികവും ബൌദ്ധികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാന്‍ സൂര്യനമസ്കാരം സഹായയകമാവുന്നു. പന്ത്രണ്ട് സ്ഥിതികളിലൂടെയാണ് ഈ ആസനം പൂര്‍ത്തിയാവുക.

ചെയ്യേണ്ട രീതി

1 കാലുകള്‍ അടുപ്പിച്ച് വച്ച് നില്‍ക്കുക. കൈകള്‍ തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക. ഈ അവസരത്തില്‍ കൈപ്പത്തികള്‍ പരസ്പരം ചേര്‍ന്നിരിക്കണം. ഇനി കൈകള്‍ മുഖത്തിനു മുന്നിലേക്ക് കൊണ്ടുവരിക. കൈകള്‍ നെഞ്ചിനോട് ചേര്‍ത്ത് ‘നമസ്കാര’ അവസ്ഥയിലാവുക.

2 ചെവിയില്‍ മുട്ടിയിരിക്കത്തക്കവിധം കൈകള്‍ ഉയര്‍ത്തുക, ഈ അവസരത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കണം. പതുക്കെ കൈകള്‍ നീട്ടീപ്പിടിച്ച അവസ്ഥയില്‍ തന്നെ പിന്നിലേക്ക് ശരീരം വളയ്ക്കുക. ഈ സമയം വിശുദ്ധ ചക്രത്തില്‍ മനസ് അര്‍പ്പിക്കുക.

3 ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് മുന്നോട്ട് വളഞ്ഞ് തറയില്‍ തൊടുക. കൈപ്പത്തികള്‍ പാദങ്ങള്‍ക്ക് സമാന്തരമായി വേണം. ഈ അവസ്ഥയില്‍ മുഖം മുട്ടില്‍ സ്പര്‍ശിച്ചിരിക്കണം. ഈ അവസ്ഥയെ പാദ പശ്ചിമോത്താനാസനം എന്ന് വിളിക്കുന്നു.
WD


4 ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് വലത് കാല്‍ പിന്നിലേക്ക് നീക്കുക. ഈ അവസരത്തില്‍ കൈകള്‍ നിലത്ത് ഉറപ്പിച്ച് വയ്ക്കണം. തല ഉയര്‍ത്തിപ്പിടിക്കുക. ഈ അവസ്ഥയില്‍ ഏതാനും സെക്കന്‍ഡുകള്‍ തുടരുക.

5 ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പമാക്കുക. കൈകള്‍ നിവര്‍ന്നിരിക്കണം. അരക്കെട്ട് ഉയര്‍ത്തുക, തല കൈകള്‍ക്ക് സമാന്തരമാക്കുക, ശരീരം ഒരു ആര്‍ക്ക് പോലെയാക്കുക.

WD
6 ശ്വാസം ഉള്ളിലേക്കെടുത്ത്, നെറ്റി, നെഞ്ച്, കൈകള്‍, കാല്‍‌മുട്ട് എന്നിവ നിലത്ത് മുട്ടിക്കുക. അരക്കെട്ട് അല്‍‌പ്പം ഉയര്‍ന്നിരിക്കണം. ശ്വാസം വിടുക.

7 ശ്വാസം ഉള്ളിലേക്ക് എടുത്ത് തല ഉയര്‍ത്തി ശരീരം പിന്നിലേക്ക് വളയ്ക്കുക. നട്ടെല്ല് ആകാവുന്നിടത്തോളം പിന്നിലേക്ക് വളയ്ക്കണം. ഈ ആസനാവസ്ഥയാണ് ഭുജംഗാസനം.

8 പതുക്കെ ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കൈകള്‍ നേരെയാക്കി അരക്കെട്ട് ഉയര്‍ത്തി തലയും കൈകളും സമാന്തരമാക്കുക.

9 പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുത്ത് വലത് കാല്‍മുട്ട് മടക്കി മുന്നോട്ട് കൊണ്ടുവന്ന് നിവര്‍ന്നിരിക്കുന്ന കൈകള്‍ക്കിടയില്‍ വയ്ക്കണം. തല ഉയര്‍ത്തിപ്പിടിക്കണം.

10 പതുക്കെ ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഇടത്ത് കാലും മുന്നോട്ട് കൊണ്ടുവരണം.

11 ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് കൈകകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ശരീരം പിന്നോട്ട് വളയ്ക്കുക. കൈകള്‍ തലയ്ക്ക് മുകളില്‍ നിവര്‍ത്തിപ്പിടിച്ച അവസ്ഥയിലായിരിക്കണം.

12 നമസ്കാര അവസ്ഥയിലേക്ക് മടങ്ങുക.

ശ്രദ്ധിക്കുക

പുറത്ത് വേദനയുള്ളവര്‍, പ്രത്യേകിച്ച് ഡിസ്ക് പ്രശ്നങ്ങള്‍ ഉള്ളവര്‍ സൂര്യനമസ്കാരം ചെയ്യരുത്. ഇവര്‍ യോഗ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഈ ആസനം ചെയ്യാവൂ.

പ്രയോജനങ്ങള്‍

സൂര്യനമസ്കാരം ചെയ്യുന്നതു കൊണ്ട് ആന്തരാവയവങ്ങള്‍ക്ക് ആവശ്യമായ തടവല്‍ ലഭിക്കുന്നു.

ഇത് ത്വക്കിന് ഊര്‍ജ്ജ്വസ്വലത നല്‍കുന്നു. ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.

നട്ടെല്ലിനും അരക്കെട്ടിനും അനായാസത നല്‍കുന്നു.

ദഹനപ്രക്രിയയെ പോഷിപ്പിക്കുന്നു.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

Show comments