Webdunia - Bharat's app for daily news and videos

Install App

മത്സ്യാസനത്തിന്റെ ഗുണങ്ങള്‍ വേറൊന്നാണ്

മത്സ്യാസനത്തിന്റെ ഗുണങ്ങള്‍ വേറൊന്നാണ്

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (16:28 IST)
മത്സ്യാസനത്തില്‍ യോഗാസനം ചെയ്യുന്ന ആള്‍ മത്സ്യത്തിന്‍റെ ആകൃതി സ്വീകരിക്കുന്നു. വെള്ളത്തില്‍ വച്ചാണ് ഈ ആസനം ചെയ്യുന്നത് എങ്കില്‍ ഒരാള്‍ക്ക് കാലുകളുടെയോ കൈകളുടെയോ സഹായമില്ലാതെ വെള്ളത്തില്‍ ഉയര്‍ന്നു കിടക്കാന്‍ കഴിയും.

ചെയ്യേണ്ടരീതി

* പത്മാസനത്തിലേതു പോലെ കാലുകള്‍ പിണച്ച് ഇരിക്കുക.
* കാല്‍ മുട്ടുകള്‍ നിലത്ത് മുട്ടേണ്ടതുണ്ട്.
* കൈമുട്ടുകള്‍ നിലത്തൂന്നി പതുക്കെ പിന്നോട്ട് ചായുക.
* പുറം നിലത്ത് അമര്‍ത്തി കിടക്കുക.
* ഈ അവസ്ഥയില്‍ കൈമുട്ടുകളിലും കൈകളിലും ശരീരഭാരം നല്‍കാം.
* ഇനി കൈകള്‍ ശിരസ്സിനടുത്തേക്ക് കൊണ്ടുവരിക.
* കൈപ്പത്തികള്‍ നിലത്ത് പരത്തി വയ്ക്കണം.
* ഇപ്പോള്‍ കൈകള്‍ അതാത് തോളുകള്‍ക്ക് അടിയില്‍ പുറംതിരിഞ്ഞ അവസ്ഥയില്‍ ആയിരിക്കും
* കൈപ്പത്തികളും കാല്‍മുട്ടുകളും താഴേയ്ക്ക് അമര്‍ത്തുക.
* ഉദരവും നെഞ്ചും മുന്നോട്ട് തള്ളുക.
* അരക്കെട്ട്, പിന്‍ഭാഗം, തോളുകള്‍ എന്നിവ നിലത്ത് നിന്ന് ഉയര്‍ത്തുക.
* ശരീരം കൈകളില്‍ താങ്ങി നിര്‍ത്തുക.
* നട്ടെല്ല് വളച്ച് ആര്‍ച്ച് രൂപത്തിലാക്കുക.
* കഴുത്തും ശിരസും കഴിയുന്നതും പിറകോട്ട് വളയ്ക്കുക.
* നെറ്റി ഭൂമിക്ക് ലംബമായിരിക്കണം.
* കൈകള്‍ മുന്നോട്ട് കൊണ്ട് വരിക.
* തുടയുടെ പിന്‍‌ഭാഗത്ത് പിടിക്കുക.
* കൈമുട്ടുകള്‍ നിലത്തൂന്നി വയര്‍, നെഞ്ച് എന്നിവ ഉയര്‍ത്തുക.
* ഇത് നട്ടെല്ല് വളയ്ക്കാനും നെറ്റി നിലത്ത് ഉചിതമായി മുട്ടിക്കുന്നതിനും സഹായകമാണ്.
* കൈകളുടെ പെരുവിരല്‍, ചൂണ്ട് വിരല്‍, നടുവിരല്‍ എന്നിവ കൊളുത്ത് പോലെയാക്കി ശേഷം കാല്‍ വിരലുകള്‍ പതുക്കെ പിറകോട്ട് വലിക്കുക.
* കുറഞ്ഞത് 10 സെക്കന്‍ഡുകളെങ്കിലും ഈ അവസ്ഥയില്‍ നില്‍ക്കുക.
* സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യുക.
* ഇനി പതുക്കെ തുടക്കത്തിലേത് പോലെ പത്മാസനത്തിന്‍റെ അവസ്ഥയിലേക്ക് മടങ്ങുക.

പ്രയോജനം

* നെഞ്ച് വികസിക്കുന്നു.
* ശ്വാസകോശത്തിന് കൂടുതല്‍ ഓക്സിജന്‍ സ്വീകരിക്കാനുള്ള ശേഷി ഉണ്ടാവും.
* നട്ടെല്ലിന് സുഖകരമായ അവസ്ഥ കൈവരുന്നു.
* നട്ടെല്ല്, നടുഭാഗം, ഗര്‍ഭാശയഗള പ്രദേശങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ വഴക്കവും വികാസവുമുണ്ടാവും.
* തുടര്‍ച്ചയായി തെറ്റായ രീതിയില്‍ ഇരിക്കുന്നത് മൂലമുണ്ടാകുന്ന നട്ടെല്ലിന്‍റെ വളവും മറ്റും നേരെയാകുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കുക

നെഞ്ച് വേദനയോ കഴുത്ത് വേദനയോ ഉള്ളപ്പോള്‍ ഈ ആസനം ചെയ്യാതിരിക്കുക.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെറ്റൂറിയയും മൂത്രത്തില്‍ കല്ലും; ഇക്കാര്യങ്ങള്‍ അറിയണം

ലൈംഗിക താല്‍പര്യം കൂടുതലാണോ, ആരോഗ്യഗുണങ്ങളും ഉണ്ട്

വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം

അടുത്ത ലേഖനം
Show comments