Webdunia - Bharat's app for daily news and videos

Install App

എന്താണ് മയൂരാസനം ? എങ്ങിനെയാണ് ചെയ്യേണ്ടത് ?- അറിയാം ചില കാര്യങ്ങള്‍

മയൂരാസനം ചെയ്യേണ്ടരീതിയും പ്രയോജനങ്ങളും

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (15:50 IST)
രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്‍കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം.
 
സംസ്കൃതത്തില്‍ ‘മയൂര്‍’ എന്ന് പറഞ്ഞാല്‍ മയില്‍ എന്നാണര്‍ത്ഥം. ഈ ആസനം ചെയ്യുമ്പോള്‍ തന്‍റെ ശരീരത്തെ കൈമുട്ടുകളുടെ സഹായത്തോടെ വടിപോലെ ഉയര്‍ത്തുന്നു. ഈ ആസനം ചെയ്യുന്നയാള്‍ മയിലിനെ അനുസ്മരിപ്പിക്കുന്ന ശാരീരിക അവസ്ഥ കൈവരിക്കുന്നതിലാണ് മയൂരാസനം എന്ന പേര്‍ ലഭിച്ചത്.
 
ചെയ്യേണ്ടരീതി:-
 
* കാല്‍മുട്ടുകള്‍ മടക്കി ഉപ്പൂറ്റിയുടെ മുകളില്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുക. മുട്ടുകള്‍ തറയില്‍ സ്പര്‍ശിച്ചിരിക്കണം.
 
* വിരലുകള്‍ നിവര്‍ത്തി കൈപ്പത്തികള്‍ നിലത്ത് കമഴ്ത്തിവയ്ക്കുക. ഈ അവസ്ഥയില്‍ വിരലുകള്‍ പിന്നോട്ട് ചൂണ്ടുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കുക.
 
* നാഭിക്ക് ഇരുവശമായും കൈമുട്ടുകള്‍ കൊണ്ടുവരിക.
 
* വളരെ ശ്രദ്ധിച്ച് കാലുകള്‍ പതുക്കെ പിന്നിലേക്ക് നീട്ടുക. ഇതിനുശേഷം, ശരീരത്തിന്‍റെ മുകള്‍ ഭാഗം മുകളിലേക്ക് ഉയര്‍ത്തുക.
 
* ശരീരത്തിന്‍റെ മുകള്‍ഭാഗം ഉയര്‍ത്തിക്കഴിഞ്ഞാല്‍ കാലുകള്‍ തിരശ്ചീനമായി വടിപോലെ നിവര്‍ത്തുക, ഇതോടൊപ്പം തന്നെ നെഞ്ചും കഴുത്തും തലയും നിവര്‍ത്തിപ്പിടിക്കണം.
 
* ഈ അവസ്ഥയില്‍ കഴിയുന്നിടത്തോളം തുടര്‍ന്ന ശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങാം. ആദ്യം കാലുകള്‍ മടക്കി മുട്ടുകള്‍ തറയില്‍ സ്പര്‍ശിക്കുന്ന അവസ്ഥയിലെത്തുക.
 
* ഇനി കൈകള്‍ സ്വതന്ത്രമാക്കി ഉപ്പൂറ്റിയില്‍ ഇരിക്കാം.
 
ശ്രദ്ധിക്കുക:-
 
* ശരീരത്തെ സന്തുലനം ചെയ്യുന്ന പ്രധാനപ്പെട്ട യോഗാസനങ്ങളിലൊന്നാണിത്.
 
* ഈ അവസ്ഥയില്‍ ശരീരത്തിന്‍റെ മുഴുവന്‍ ഭാരവും നാഭിയിലാണ് കേന്ദ്രീകരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും സന്തുലനം തെറ്റാമെന്നതിനാല്‍ ശരിക്കും ശ്രദ്ധിക്കണം.
 
* ഒരു അവസ്ഥയിലും ശരീരം തെന്നി നിരങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
 
* ഏതെങ്കിലും ഘട്ടത്തില്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങുക.
 
പ്രയോജനങ്ങള്‍:-
 
* കുടല്‍ രോഗങ്ങള്‍, അജീര്‍ണ്ണം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ഈ ആസനം വളരെ ഫലപ്രദമാണ്.
 
* പ്രമേഹത്തിനെതിരെയും മയൂരാസനം ഫലപ്രദമാണെന്ന് കരുതുന്നു.
 
* സ്പോണ്ടിലൈറ്റിസ് ഉള്ളവര്‍ ഈ ആസനം പരീക്ഷിക്കാതിരിക്കുക.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്

രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

രാവിലെ കടല കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ് !

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍

അടുത്ത ലേഖനം
Show comments