Webdunia - Bharat's app for daily news and videos

Install App

തടസ്സനിവാരണത്തിനും ധനസമൃദ്ധിക്കും ശനീശ്വര പ്രദോഷ പൂജ

ശനിദോഷവും ലഘുപരിഹാര മാര്‍ഗങ്ങളും

Webdunia
ശനി, 26 നവം‌ബര്‍ 2016 (08:49 IST)
മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനി ദശയിലുണ്ടാകുന്ന അനുഭവങ്ങള്‍ എന്നാണ് പറയാറുള്ളത്. ഈ ജന്മത്തില്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയും വ്യാഴത്തിന്‍റെ ആനുകൂല്യമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താല്‍ ശനി ദശയുടെ കാഠിന്യം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഗ്രഹ നിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ ഉള്ളവരും കണ്ടകശനി, ഏഴര ശനി മുതലായ ചാരവശാലുള്ള ദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ശനിദോഷ ശാന്തി പൂജ നടത്തുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. 
 
ശനിയാഴ്ചകളിലോ പക്കപിറന്നാള്‍ തോറുമോയാണ് ശനീശ്വര ശാന്തി പൂജ നടത്തേണ്ടത്. ശാസ്താവിനു നീരാന്ജനവും എള്ള് പായസവും അതുപോലെ ശനി ഭഗവാന് ശനീശ്വരപൂജയുമാണ് ഇത്തരക്കാര്‍ നടത്തേണ്ടത്. ശനീശ്വര മന്ത്രം ജപിക്കുന്നതും ശനിയാഴ്ച വ്രതം നോല്‍ക്കുകയും ഉത്തമമാണ്. നവഗ്രഹ പ്രതിഷ്ഠ പ്രത്യേകിച്ച് ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ശനിക്കു വേണ്ടിയുള്ള പൂജ ശാസ്താവിനോ പരമശിവനോ ആണ് ചെയ്യേണ്ടത്. അയ്യപ്പന് നെയ്യഭിഷേകം നടത്തുന്നതും ശബരിമല ദര്‍ശനം നടത്തുന്നതുമെല്ലാം ശനിദോഷം കുറയാനുള്ള ഉപാധികളാണ്. 
 
ആത്മാര്‍ത്ഥമായി വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. നവഗ്രഹങ്ങളില്‍ ശനിക്കു മാത്രമാണ് ഈശ്വരീയത്വം കല്‍പിച്ചിട്ടുള്ളൂ. ശനീശ്വരനെയാണ് ഭഗവാനായി ആരാധിക്കുന്നത്. ശനിഭഗവാന്‍ നിഷ്പക്ഷമായി നീതി നിര്‍വഹണവും ഭക്തജനരക്ഷയും നടത്തുന്നു. സന്മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും സത്യനിര്‍വഹണം നടത്തുന്നവരെയും കഷ്ടപ്പെടുത്തുകയില്ലെന്നാണ് വിശ്വാസം. പ്രാര്‍ത്ഥനയില്‍ അലിയുന്ന ദേവനാണ് ശനീശ്വരന്‍. ഇഷ്ടഭാവത്തിലാണെങ്കില്‍ ധാരാളം ഗുണങ്ങള്‍ ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ് ശനി. 
 
ശനിയാഴ്ച ദിവസം കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് കാക്കയ്ക്ക് എള്ളും പച്ചരിയും കൊടുക്കുന്നത് നല്ലതാണ്. പാവപ്പെട്ട ആളുകള്‍ക്ക് ആഹാരവും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും വളരെ ഉത്തമമാണ്. തുലാം ഉച്ച ക്ഷേത്രവും മകരം സ്വക്ഷേത്രവും കുംഭം മൂലക്ഷേത്രവുമാണ് ശനിക്ക്. ഇടവം, മിഥുനം, കന്നി എന്നിവ ശനിയുടെ ബന്ധു ക്ഷേത്രങ്ങളാണ്. ശനി ദോഷമകറ്റാന്‍ പുരുഷന്മാര്‍ വലതു കൈയുടെ നടുവിരലിലും സ്ത്രീകള്‍ ഇടതു കൈയുടെ നടുവിരലിലും ഇന്ദ്രനീലക്കല്ലിന്‍റെ മോതിരം ധരിക്കുന്നതും നല്ലതാണ്.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

അടുത്ത ലേഖനം
Show comments