Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ഇനിയുള്ള 6 മാസം ഈ രാശിക്കാര്‍ക്ക് എങ്ങനെയാകുമെന്ന് നോക്കാം

അഭിറാം മനോഹർ
വെള്ളി, 30 മെയ് 2025 (17:58 IST)
Kumbha Rashi 2025 Horoscope: A Year of Inner Awakening and Steady Growth
കുംഭം രാശിയില്‍ ജനിച്ചവരെ ഭാരതീയ ജ്യോതിഷ ശാസ്ത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ളവരായി കണക്കാക്കുന്നു. ഭാവനയും സൗഹൃദങ്ങളെ ആഴത്തില്‍ വിലമതിക്കുന്നവരുമാണ് ഈ രാശിക്കാര്‍. എത്ര കഠിനമായ സാഹചര്യമാണെങ്കില്‍ പോലും ഈ രാശിക്കാര്‍ പ്രതിസന്ധികളില്‍ നിന്നും ഓടി ഒളിക്കില്ല. തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി ഏതറ്റം വരെ പോകാനും ഇവര്‍ തയ്യാറായിക്കും.
 
2025 വര്‍ഷം പകുതി പിന്നിട്ട് കഴിഞ്ഞു. ഇനിയുള്ള 6 മാസം ഈ രാശിക്കാര്‍ക്ക് എങ്ങനെയാകുമെന്ന് നോക്കാം
 
 
2025-ല്‍ കുംഭരാശിയില്‍ തന്നെ ശനി സഞ്ചരിക്കുന്നത് ഒരുപക്ഷേ ഏറ്റവും വലിയ മാറ്റങ്ങള്‍ സമ്മാനിക്കും. ഇത് ഈ രാശിക്കാര്‍ക്ക് സ്വയം തിരിച്ചറിയലിന്റെ കാലം കൂടിയാണ്. ജോലി, വ്യക്തിത്വം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കരുതലും ഉത്തരവാദിത്തവും കാണിക്കും. ശനി ലഗ്‌നത്തില്‍ ആയതിനാല്‍ കരിയറില്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിനായി കഠിന പ്രയത്‌നവും ആവശ്യമാണ്. ആരോഗ്യത്തിലും കാര്യമായ ശ്രദ്ധ പുലര്‍ത്തണം.ജീവിതത്തെ കൂടുതല്‍ കാര്യമായി കാണേണ്ട കാലം കൂടിയാണിത്.
 
 
2025-ല്‍ ചെറിയ നിക്ഷേപങ്ങള്‍ക്ക് തുടക്കമാകാം. ശനി ലഗ്‌നത്തില്‍ ഉണ്ടായതിനാല്‍ അത്ര എളുപ്പം ഫലം കിട്ടില്ലെങ്കിലും, ദീര്‍ഘകാലമായി വിലയിരുത്തുമ്പോള്‍ ലാഭമുണ്ടാകും. സ്വയം തൊഴില്‍/സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള ശ്രമങ്ങള്‍ സഫലമാകും. ചന്ദ്രന്‍ അഞ്ചാം ഭാവത്തിലേക്ക് വരുമ്പോള്‍ പ്രണയബന്ധങ്ങളില്‍ സംശയം അനുഭവപ്പെട്ടേക്കാം. വിവാഹം, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ നിര്‍ണായകമാകും. സുഹൃത്തുക്കളെ പറ്റി നിഗൂഡമായ അറിവുകള്‍ ലഭിക്കും. ഈ രാശിക്കാര്‍ ശനിപൂജ നടത്തുന്നത് നല്ലതാണ്. പച്ചയും നീലയും നിറങ്ങള്‍ അഭികാമ്യം. 2025ല്‍ കുംഭം രാശിക്കര്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. എന്നാല്‍ സ്വയം തിരിച്ചറിയലും പരിശ്രമവും ഇതില്‍ നിര്‍ണായകമാകും. പ്രധാനമായും സ്വന്തം ശക്തി തിരിച്ചറിയാലാണ് ഈ രാശിക്കാര്‍ക്ക് വിജയത്തിലേക്കുള്ള വഴി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

അടുത്ത ലേഖനം
Show comments