Webdunia - Bharat's app for daily news and videos

Install App

Monthly Horoscope February 2025: 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

അഭിറാം മനോഹർ
ശനി, 1 ഫെബ്രുവരി 2025 (10:30 IST)
മേടം
 
സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കേസുകള്‍ അനുകൂലമാകും. ഉദ്യോഗസംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സംമാറും. പ്രാരാബ്ദങ്ങളില്‍ ഒളിച്ചോടാനുള്ള പ്രവണതയുണ്ടാകും. വിശ്രമമില്ലാതെ പ്രയത്‌നിക്കും. ആരോഗ്യനിലയില്‍ മെച്ചമുണ്ടാകും. സന്താനങ്ങള്‍ സന്തോഷത്തോടെ പെരുമാറും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ജോലിസ്ഥലത്തെ പ്രതികൂല കാലാവസ്ഥ മാറുന്നതാണ്. ഉന്നതാധികാരികളില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കും. ഏതിലും ജാഗ്രത പാലിക്കുന്നത് ഉത്തമം. ഉറക്കമില്ലായ്മ അനുഭവപ്പെടും. ശ്രദ്ധേയമായ പുരസ്‌കാരം ലഭിക്കും.
 
ഇടവം
 
വിവാഹതടസ്സം മാറും. മാതൃസ്വത്ത് അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം. അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം സാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നതിനും പ്രമുഖരുടെ അനുമോദനത്തിനും അവസരം. വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ഭൂമിസംബന്ധമായ ബിസിനസിലൂടെ കൂടുതല്‍ പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്ടത്തിന് യോഗം. സഹോദരതുല്യരില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വാര്‍ത്താമാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും.
 
മിഥുനം
 
മുന്‍ കാല ചെയ്തികള്‍ പലതും വിപരീതമായി ഭവിച്ചേക്കാന്‍ സാധ്യതയുണ്ട്. ആഭരണം, വസ്ത്രം എന്നിവ ലഭിക്കാന്‍ യോഗമുണ്ട്.വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്ട്രീയരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രേമബന്ധം ദൃഢമാകും. ആത്മീയമേഖലയില്‍ പുരോഗതി. സാമ്പത്തികമായി ഭദ്രത ലഭിക്കുമെങ്കിലും ചില വിഷയങ്ങളില്‍ അനാവശ്യമായ ചെലവു ചെയ്യാനുള്ള പ്രവണത ഏറും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഉത്തമം. വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട വിജയം കരസ്ഥമാക്കുന്നതാണ്. പ്രവര്‍ത്തന മേഖല മാറ്റാനുള്ള പ്രവണത തോന്നും. കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ വീണ്ടും ഒരാവര്‍ത്തി ആലോചിക്കുന്നത് ഉത്തമം. സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരുമായി കലഹസാധ്യത. അനാവശ്യമായ കിടമത്സരങ്ങളും പ്രതികാര ചിന്തകളും ഒഴിവാക്കുന്നത് ജീവിത വിജയത്തിന് കാരണമായേക്കും.
 
കര്‍ക്കടകം
 
അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രതിസന്ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും. ഗുരുജനങ്ങളുടെ അപ്രീതിക്ക് സാധ്യത. വിവാഹാലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടും. രോഗങ്ങള്‍ കുറയും. വിദേശയാത്രയിലെ തടസ്സംമാറും. വാഹനസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. നിയമപാലകര്‍ക്ക് പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് അനുഭവത്തില്‍ വരും. പ്രതീക്ഷകള്‍ക്കൊത്തുള്ള വിജയം കൈവരില്ല. വിവാഹം സംബന്ധിച്ച ആലോചനകളില്‍ തീരുമാനമെടുക്കാന്‍ താമസം നേരിടും. പൂര്‍വ സുഹൃത്തുക്കളുമായി കലഹിക്കാനിയവരും. അയല്‍ക്കാരുമായി സ്വന്തം രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം.
 
ചിങ്ങം
 
ഗുരുജനങ്ങളോടുള്ള അനാദരവു കാരണം പല കാര്യങ്ങളിലും ഉദ്ദേശിച്ച രീതിയിലുള്ള വിജയം ലഭിക്കില്ല. കുടുംബാംഗങ്ങള്‍ക്കിടയില്‍ സൈ്വരക്കേടുണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യനില വഷളാവാതെ സൂക്ഷിക്കുന്നത് ഉത്തമം. കച്ചവടം, കൃഷി എന്നിവയില്‍ ഉദ്ദേശിച്ച ലാഭം ഉണ്ടായെന്നുവരില്ല. അകാരണമായ ഭയം മനസില്‍ തോന്നും.സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. കായിക മത്സരങ്ങളില്‍ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്മീയമേഖലയില്‍ കൂടുതല്‍ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത് വിജയം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും.
 
കന്നി
 
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതു തരത്തിലും വസൂലാക്കും. മുന്‍കോപം നിയന്ത്രിക്കുക.
 
തുലാം
 
ഏര്‍പ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍ സംബന്ധിക്കും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. പൊതുവേ നല്ല സമയമാണിത്. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും. അയല്‍ക്കാരോടുള്ള ബന്ധം മെച്ചപ്പെടും. ചുറ്റുപാടുകള്‍ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതാകളുടെ ആശീര്‍വാദവും സഹായവും ഏതുകാര്യത്തിലും ലഭിക്കും. ജോലിസ്ഥലത്ത് മേലധികാരികളോട് വിട്ടുവീഴ്ച ചെയ്തുപോകുന്നത് നല്ലത്. വ്യാപാരത്തില്‍ ലഭിക്കാനുള്ള പഴയ ബാക്കികള്‍ ലഭിക്കും. 
 
വൃശ്ചികം
 
കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. വിമര്‍ശനങ്ങള്‍ ഒഴിവാക്കുക. പൊതുവേ നല്ല സമയമാണിത്. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പ്രബലരുടെ സഹായം ലഭ്യമാകും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും.
 
ധനു
 
സാമാന്യം തരക്കേടില്ലാത്ത സാമയമാണിത്. ജോലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും. അന്തര്‍മുഖരായ ശത്രുക്കളെ തോല്‍പ്പിക്കും. പ്രബലരുടെ സഹായം ലഭിക്കും. വിദേശത്തുള്ളവരുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ഭിന്നിപ്പിന് സാദ്ധ്യത. ആരോഗ്യനില മെച്ചപ്പെടും. വിദേശ യാത്രക്ക് സാധ്യത.
 
മകരം
 
പൊതുവേ പ്രശ്നങ്ങളെ തരണം ചെയ്യുന്ന സമയം. ബന്ധുസമാഗമം, ഇഷ്ടഭോജ്യം എന്നിവ ഫലം. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടു വ്യാപാരത്തിലെ പ്രശ്നങ്ങളെ അതിജീവിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. അവിചാരിതമായ അലച്ചിലിന് സാധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക് സാധ്യത. യാത്രയില്‍ ജാഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്തിയിലെത്തും. അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം. ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് മാത്രം ചെയ്യുക.സഹോദര സമാഗമം ഉണ്ടാകും.
 
കുംഭം
 
ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്തുതീര്‍ക്കും. സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്നേഹവും സഹകരണവും വര്‍ദ്ധിക്കും. അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരുടെയും ജോലിക്കാരുടെയും സഹകരണം ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ചെറിയതോതില്‍ പണപ്രശ്നങ്ങള്‍ പലതുണ്ടാകും.വ്യാപാരത്തില്‍ മെച്ചമുണ്ടാകും.
 
മീനം
 
ഏത് കാര്യങ്ങളിലും കഠിനമായി പ്രയത്‌നിക്കുമെങ്കിലും വേണ്ടത്ര വിജയമുണ്ടാവില്ല. പഠന വിഷയങ്ങളില്‍ ജാഗ്രത കാട്ടും. മുന്‍കോപം ശീലമാക്കരുത്. ഉപദേശങ്ങളെ ചെവിക്കൊള്ളുന്നത് നന്ന്. യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിലൂടെ ഉദ്ദേശിച്ച കാര്യങ്ങള്‍ നടത്താനാവും. കൃഷിയില്‍ മെച്ചമുണ്ടായേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ സമയം കണ്ടെത്തും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്ളേശം കൊണ്ട് ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി. മാതാവിന്റെ ബന്ധുക്കളുമായുള്ള ശത്രുത ഇല്ലാതാക്കാന്‍ ശ്രമിക്കും. വിദേശത്തു നിന്ന് ആശ്വാസമായേക്കാവുന്ന വാര്‍ത്തകള്‍ ലഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

അടുത്ത ലേഖനം
Show comments