Webdunia - Bharat's app for daily news and videos

Install App

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

അഭിറാം മനോഹർ
തിങ്കള്‍, 20 ജനുവരി 2025 (09:48 IST)
ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടാവുക. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ദൈനംദിന ജാതകം പ്രവചിക്കുന്നത്.
 
 
മേടം
 
പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്‌. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത്‌ നന്ന്‌. യാത്രകൊണ്ട്‌ കൂടുതല്‍ അലച്ചില്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കാന്‍ സാദ്ധ്യത. 
 
ഇടവം
 
ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സുഖകരം. 
 
മിഥുനം
 
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌. സ്വന്തക്കാരില്‍ നിന്ന്‌ പലവിധ സഹായവും ലഭിക്കും.
 
കർക്കടകം
 
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക.
 
ചിങ്ങം
 
പഴയ സ്റ്റോക്കുകള്‍ ഉള്ളത്‌ വിറ്റുതീരും. വ്യാപാരത്തില്‍ നല്ല വിറ്റുവരവു ഉണ്ടാകുന്നതാണ്‌. പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്‌. 
 
കന്നി
 
സഹോദരങ്ങളുമായി പിണങ്ങാനിടവരും. പൂര്‍വിക സ്വത്ത്‌ ലഭിക്കൂം. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച. 
 
തുലാം
 
ദൈവിക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഏവരും സ്‌നേഹത്തോടെ പെരുമാറും. പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. 
 
 
വൃശ്ചികം
 
സഹപ്രവര്‍ത്തകരോട്‌ സഹകരിച്ചു പോവുക. മെച്ചപ്പെട്ട ജീവിത ശൈലി സ്വീകരിക്കുക. മാതാപിതാക്കളുടെ ആരോഗ്യം സൂക്ഷിക്കുക. അനാവശ്യ ചെലവുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. സന്താനങ്ങളാല്‍ സന്തോഷം കൈവരും. 
 
 
ധനു
 
വിഷം തീണ്ടാന്‍ സാധ്യത കാണുന്നു. അനാവശ്യമായ ചെലവ്‌, അലച്ചില്‍ എന്നിവയുണ്ടായേക്കും. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ പല തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. കാര്യ തടസം ഉണ്ടാകും. 
 
മകരം
 
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഉയര്‍ച്ച. ഉദ്യോഗത്തില്‍ മെച്ചം. ഉന്നതാധികാരികളില്‍ നിന്ന്‌ പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന്‍ സാധ്യത. ആരോഗ്യം സൂക്ഷിക്കുക. 
 
കുംഭം
 
വിദേശത്തു നിന്ന്‌ പല സഹായങ്ങള്‍ക്കും സാധ്യത. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാകും. അനാവശ്യ വാക്കു തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുന്നത്‌ ഉത്തമം. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. 
 
മീനം
 
പ്രവര്‍ത്തന രംഗത്ത്‌ അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം. പൂര്‍വ സുഹൃത്തുക്കളുമായി കണ്ടുമുട്ടാന്‍ അവസരം കൈവരും. സ്വത്തു തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments