Webdunia - Bharat's app for daily news and videos

Install App

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

അഭിറാം മനോഹർ
ബുധന്‍, 5 മാര്‍ച്ച് 2025 (08:41 IST)
ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടാവുക. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ദൈനംദിന ജാതകം പ്രവചിക്കുന്നത്.
 
 മേടം
 
മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും.
 
ഇടവം
 
കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും.
 
മിഥുനം
 
ഉദ്ദേശിച്ച പല കാര്യങ്ങളും വേണ്ട പോലെ നടന്നെന്നു വരില്ല. പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. പരീക്ഷകളില്‍ വിജയിക്കും. മതചടങ്ങുകളില്‍ പങ്കെടുക്കും. 
 
കര്‍ക്കടകം
 
ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. അലങ്കാരവസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക് പുതിയ ചുമതല ലഭിക്കും.
 
 
ചിങ്ങം
 
ഉത്തരവാദിത്വങ്ങള്‍ ഏതുവിധേനയും നിറവേറ്റാന്‍ ശ്രമിക്കും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത് ശോഭിക്കും.
 
 
കന്നി
 
സര്‍ക്കാര്‍ സംബന്ധമായ വിഷയങ്ങളില്‍ അലംഭാവം അരുത്. ദൈവിക കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അടുത്ത ബന്ധുക്കളുമായി കലഹം ഉണ്ടാവാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും.
 
തുലാം
 
പൂര്‍വ്വ വൈരാഗ്യം വെടിഞ്ഞ് മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മുന്‍കൈയെടുക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക് സാധ്യത.
 
വൃശ്ചികം
 
ഔദ്യോഗിക രംഗം മെച്ചപ്പെടും. പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാമെങ്കിലും പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും.
 
ധനു
 
കലാലയത്തിലെ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്. വ്യാപാരത്തില്‍ ഉത്തമ നില. ഓഹരി വ്യാപാരം, ബ്രോക്കറേജ് തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നല്ല ലാഭം ലഭിക്കും.
 
മകരം
 
ദാമ്പത്യ ബന്ധം വിജയിക്കും. സാമ്പത്തികമായി ഈ ആഴ്ച അത്ര നന്നല്ല എന്നാല്‍ ഈ ആഴ്ച മന: സമാധാനം ലഭിക്കും. തുടങ്ങിവച്ച ഏതുകാര്യവും ഈ ആഴ്ച പൂര്‍ത്തിയാക്കും. മുതിര്‍ന്നവരെ അനുസരിച്ചുപോകും. 
 
കുംഭം
 
യാത്രകള്‍ കഴിവതും കുറയ്ക്കുനത് ഉചിതം. ഭൂമി സംബന്ധിച്ചുള്ള വഴക്കുകള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാപാരത്തില്‍ മാന്ദ്യത ഉണ്ടായേക്കും. പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടാവില്ല.
 
മീനം
 
ഊഹാപോഹങ്ങളില്‍ വിശ്വസിക്കാതിരിക്കുക ഉത്തമം. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. പുതിയ സുഹൃത്തുക്കളുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗ്രഹം സഫലമാകും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

Monthly Horoscope: ഈമാസത്തെ രാശിഫലം

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments