Webdunia - Bharat's app for daily news and videos

Install App

പൂജാ മുറിയിൽ തുളസി വെള്ളം തളിക്കുന്നതെന്തിന്?

Webdunia
ഞായര്‍, 2 ജൂണ്‍ 2019 (15:29 IST)
ഹിന്ദു ഭവനങ്ങളില്‍ സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുക പ്രധാന മതപരമായ ചടങ്ങാണ്. ഇത് ചെയ്യാത്തവരായി ആരും തന്നെയുണ്ടാകില്ല. ഈ പതിവ് തുടങ്ങുകയും ഇടയ്ക്ക് വച്ച് നിര്‍ത്തുകയും ചെയ്യുന്നത് ദോഷമാണ്. 
 
സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്ന സമയത്ത് പലതരത്തിലുള്ള മന്ത്രങ്ങള്‍ നിലവിലുണ്ട്. അവ പ്രാദേശിക ഭേദം അനുസരിച്ച് മാറിമറിയിരിക്കുമെന്നു മാത്രം. എന്നാല്‍ ഏതു സമയത്തും ഏതു നാട്ടിലും ഉപയോഗിക്കാവുന്ന ഒരു മന്ത്രമാണ് 
 
ഓം ശ്രീം ലക്ഷ്മിപ്രിയായ
വിഷ്ണു മൂര്‍ത്തയേ ശ്രീം നമ: എന്നത്. 
 
വിളക്ക് വയ്ക്കുന്ന രീതിയിലും ഉണ്ട് പ്രത്യേകതകള്‍. പൂജാ മുറി വൃത്തിയാക്കി ചാണകവെള്ളം കൊണ്ടോ തുളസി വെള്ളം കൊണ്ടോ തളിച്ച് ശുദ്ധിയാക്കിയിട്ടു വേണം വിളക്കു വയ്ക്കാന്‍. ഇല്ലെങ്കിൽ വൃത്തിയായില്ലെന്ന് വരാം. ദേവി കുടികൊള്ളുന്ന ഇടം ശുചിയാക്കണമെന്നാണ് വശം. 
 
തളികയിലോ വാഴയിലയിലോ പട്ടുതുണിയിലോ നിലവിളക്ക് വയ്ക്കാം.വിളക്ക് കത്തിക്കാന്‍ എള്ളെണ്ണയോ നെയ്യോ മാത്രമേ ഉപയോഗിക്കാവൂ.. 
 
കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം. 
 
മുകളില്‍ പറഞ്ഞ മന്ത്രം ജപിച്ചുകൊണ്ട് വിളക്ക് കൊളുത്തുന്നത് ഉത്തമം. പലരും പൂജാ പൂക്കള്‍ പറിക്കുമ്പോഴും തുളസി കതിര്‍ നുള്ളുമ്പോഴും മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്. 
 
എന്നാല്‍ കേരളീയ ആചാര പ്രകാരം ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. എന്നാല്‍ മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ പറിക്കുന്ന പൂക്കള്‍ നിര്‍മ്മാല്യമായി മാറുന്നു എന്നാണ് സങ്കല്‍പ്പം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments