Webdunia - Bharat's app for daily news and videos

Install App

സകലകലാ വല്ലഭനാകണമെങ്കില്‍

Webdunia
ചൊവ്വ, 17 ജൂലൈ 2007 (18:05 IST)
FILEFILE

ഒരാള്‍ കലാകാരന്‍ ആവുമോ ഇല്ലയോ എന്നറിയുന്നത്‌ ബുധന്‍, സുക്രന്‍, വ്യാഴം, ചൊവ്വാ എന്നീ ഗ്രഹങ്ങളുടെ സ്ഥിതിയോ യോഗമോ ദൃഷ്ടിയോ കൊണ്ടാണ്‌. ചന്ദ്രനും ശുക്രനും തമ്മില്‍ ബന്ധപ്പെട്ടിരുന്നാലും ജാതകന്‌ സംഗീതത്തില്‍ നൈപുണ്യം ഉണ്ടായിരിക്കും. ഇതു നിശ്ചയിക്കുന്ന യോഗങ്ങള്‍ നിരവധിയാണ്.

സരസ്വതീ യോഗ ം : ഗുരു, ശുക്രന്‍, ബുദ്ധന്‍ എന്നിവ ഒറ്റയ്ക്കോ ഗുരുവുമായി മറ്റ്‌ രണ്ടെണ്ണം യോഗം ചെയ്തോ 1, 2, 4, 5, 7, 9, 10 എന്നീ രാശികളില്‍ നില്‍ക്കുക, മിത്ര ക്ഷേത്രങ്ങളില്‍ നില്‍ക്കുക എന്നീ നില വന്നാല്‍ സരസ്വതീ യോഗമാണ്‌. ഈ ജാതകന്‍ സാഹിത്യം, ശാസ്ത്രം, ഗണിതം എന്നിവയില്‍ നിപുണണും കീര്‍ത്തികേട്ട ധനാഢ്യനും ആയിത്തീരും.

സകലകലാ വല്ലഭ രാജയോഗ ം : ഒരു ജാതകത്തില്‍ മീനം രാശിയില്‍ പൂര്‍ണ്ണ ചന്ദ്രനും മകരത്തില്‍ ഉച്ചനായി ചൊവ്വയും ചിങ്ങത്തില്‍ ആദിത്യനും കുംഭത്തില്‍ ശനിയും വന്നാല്‍ ജാതകന്‍ സര്‍വകലാവല്ലഭന്‍ ആയിരിക്കും.

ഭാസ്കര യോഗം : രവിയുടെ രണ്ടില്‍ ബുദ്ധന്‍, ബുധന്‍റെ പതിനൊന്നില്‍ ചന്ദ്രന്‍, ചന്ദ്രന്‍റെ 5 ലോ 9 ലോ ഗുരു വരുന്നതാണ്‌ ഭാസ്കര യോഗം. ഇവര്‍ക്ക്‌ സംഗീതത്തിലും ജ്യോതിഷത്തിലും പ്രാവീണ്യം ഉണ്ടായിരിക്കും. സുഖിമാന്മാരായിരിക്കും.

ഭാരതീയോഗം: നവാംശ അധിപന്‍ ഉച്ചത്തില്‍ നില്‍ക്കുകയോ 2, 5, 11 രാശ്യാധിപന്മാര്‍ ഉച്ചരായി ഇരിക്കുകയോ അതോടൊപ്പം ഒന്‍പതാം രാശിനാഥന്‍ വരികയും ചെയ്താല്‍ ജാതകനെ കലാകാരനാക്കുന്ന ഭാരതീയോഗമായി.

ഗന്ധര്‍വയോഗം: പത്തിലെ രാശ്യാധിപന്‍ കാമത്രികോണത്തില്‍ നില്‍ക്കുക, ലഗ്നാധിപതി ഗുരുവുമായി യോഗം ചെയ്ത്‌ നില്‍ക്കുക, ആദിത്യന്‍ ഉച്ചനും ബലവാനും ആയിരിക്കുക, ചന്ദ്രന്‍ ഒന്‍പതില്‍ നില്‍ക്കുക എന്നിങ്ങനെ വന്നാല്‍ ഗന്ധര്‍വ്വ യോഗം.ഇവര്‍ സംഗീതാദി കലകളില്‍ താത്പര്യം ഉള്ളവരും ദീര്‍ഘായുസ്സുള്ളവരും ആയിരിക്കും.

വീണാ യോഗം : ഗ്രഹങ്ങളെല്ലാം ഏഴാമത്തെ ശുഭ രാശിയില്‍ നില്‍ക്കുകയാണെങ്കില്‍ വല്ലകീ യോഗം എന്ന വീണായോഗമായി. ഇവര്‍ ധാരാളം സുഹൃത്തുക്കള്‍ ഉള്ള സംഗീത വിദ്വാന്മാര്‍ ആയിത്തീരും.

സംഗീത വിദ്യാ യോഗ ം : രണ്ടാം ഭാവമോ ഭാവധിപനോ അഞ്ചാം ഭാവമോ ഭാവാധിപനോ ശുക്രനുമായോ ബന്ധപ്പെട്ടു നിന്നാല്‍ സംഗീത വിദ്യാ യോഗമായി.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരങ്ങളെപ്പോലും വഞ്ചിക്കാന്‍ സാധ്യതയുള്ളവരാണീ രാശിക്കാര്‍

പാല്‍ നിലത്ത് വീഴാറുണ്ടോ, വാസ്തു പറയുന്നത് ഇതാണ്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

Show comments