Webdunia - Bharat's app for daily news and videos

Install App

മുട്ടിവിന്‍റെ കനത്ത ഷോട്ടുകള്‍

Webdunia
PROPRO
കാര്‍പാത്ത്യന്‍ ഫുട്ബോളിലെ നിലവിലെ ഏറ്റവും മിടുക്കനായ അഡ്രിയാന്‍ മുട്ടുവിന്‍റെ ബൂട്ടുകള്‍ക്ക് മിന്നലിന്‍റെ വേഗതയും കൊടുങ്കാറ്റിന്‍റെ ശക്തിയും വേണമെന്നാണ് റുമാനിയക്കാരുടെ പ്രാര്‍ത്ഥന. യൂറോ 2008 ന് ഓസ്ട്രിയാ സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തുന്ന റുമാനിയന്‍ മുന്നേറ്റക്കാരന്‍റെ ബൂട്ടുകളില്‍ അത്ര വിശ്വാസമാണ് ആരാധകര്‍ക്ക്.

പെനാല്‍റ്റി ബോക്‍സില്‍ ഏറ്റവും അപകടകാരിയായ താരങ്ങളില്‍ ഒരാളായ മുട്ടുവിനെ അദ്ദേഹത്തിന്‍റെ തലമുറയിലെ ഏറ്റവും പ്രതിഭാവിലാസമുള്ള കളിക്കാരനായിട്ട് ഫുട്ബോള്‍ പണ്ഡിതര്‍ വിലയിരുത്തുന്നത്. ഷോട്ടുകളില്‍ ഇടംകാലും വലംകാലും ഒരു പോലെ ഉപയോഗിക്കുന്നതില്‍ വിദഗ്ദനായ മുട്ടുവിനെ മികച്ച ഡെഡ്ബോള്‍ സ്പെഷ്യലിസ്റ്റുകളില്‍ ഒരാളായിട്ടും പരിഗണിക്കുന്നു. അളന്നു തൂക്കി നല്‍കുന്ന പാസുകളും സ്ട്രൈക്കിംഗ് പാടവവും ഏറെ ശ്രദ്ധേയം.

ആക്രമണത്തിലും അവസരം ഒരുക്കുന്നതിലും ഒരു പോലെ മികവുള്ള മുട്ടു ബോക്‍സില്‍ അപകടം വിതയ്‌ക്കുന്നു. റുമാനിയയുടെ എക്കാലത്തെയും മികച്ച താരം ജോര്‍ജ്ജി ഹാഗിയുടെ പ്രതിഭയ്‌ക്കടുത്താണ് മുട്ടുവിനെ റുമാനിയക്കാര്‍ പ്രതിഷ്ഠിക്കുന്നത്. പഴുതു കണ്ടെത്താനുള്ള വൈദഗ്ദ്യം ഗോളവസരത്തില്‍ എവിടെ ആണെങ്കിലും മുട്ടുവിനെ ബോക്‍സില്‍ എത്തിക്കും.

സ്വന്തം രാജ്യത്തെ എഫ് സി അര്‍ജെസ് പിറ്റെസ്റ്റി, ഡനാമോ ബുക്കാറെസ്റ്റ് ഇറ്റാലിയന്‍ ക്ലബ്ബുകളായ ഇന്‍റര്‍മിലാന്‍, വെറോണ, പാര്‍മ, യുവന്‍റസ്, ഫിയോറന്‍റീന ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍‌സി 12 വര്‍ഷത്തെ ക്ലബ്ബ് കരിയറില്‍ മുട്ടു കളിച്ച ക്ലബ്ബുകള്‍ ഒട്ടേറെയാണ് കളിച്ച ലീഗുകളില്‍ എല്ലാം പ്രീതി പിടിച്ചു പറ്റുകയും ചെയ്തു.

2002-03 സീസണില്‍ പാര്‍മയിലും 2006 ല്‍ ഫിയോറന്‍റീനയിലും കളിച്ചപ്പോഴാണ് ശരിക്കും താരത്തിന്‍റെ പ്രതിഭ പുറത്ത് വന്നത്. പാര്‍മയ്‌ക്കായി 36 കളികളില്‍ 22 ഗോളും ഫിയോറന്‍റീനയ്‌ക്കായി 59 കളികളില്‍ 32 ഗോളും മുട്ടു കണ്ടെത്തി. ഇറ്റലിയുടെ പ്രമുഖ താരം ടോണി ലൂക്കയുമായുള്ള സ്ട്രൈക്കിംഗ് പാര്‍ട്‌ണര്‍ ഷിപ്പാണ് മുട്ടുവിനെ ശ്രദ്ധിക്കപ്പെടുത്തിയത്.

2005, 2006 വര്‍ഷങ്ങളില്‍ റുമാനിയയുടെ മികച്ച താരവും മുട്ടുവായിരുന്നു. 2006 ല്‍ ഫിയോറന്‍റീനയില്‍ എത്തിയ താരം 2006-07 സീസണില്‍ 33 കളികളില്‍ 16 ഗോള്‍ കണ്ടെത്തുകയും എട്ട് ഗോളുകള്‍ക്ക് വഴി വയ്‌ക്കുകയും ചെയ്തു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ റുമാനിയയുടെ സ്ഥിരം സാന്നിദ്ധ്യമായ മുട്ടു ടീമിന്‍റെ ഉപനായകന്‍ കൂടിയാണ്. 58 മത്സരങ്ങളില്‍ 27 രാജ്യാന്തര ഗോളുകള്‍ 2000 ഏപ്രില്‍ 26 ന് സൈപ്രസിനെതിരെ അരങ്ങേറിയ മുട്ടു സൌഹൃദ മത്സരത്തില്‍ ആദ്യ ഗോളും കണ്ടെത്തി. 1979 ജനുവരി 8 ന് റുമാനിയയിലെ അര്‍ഗെസ് കൌണ്ടിയിലെ കാലിനെസ്റ്റിയിലായിരുന്നു ജനനം.

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടീമിലെ എന്റെ റോള്‍ എന്തെന്ന് എനിക്ക് കൃത്യമായി അറിയാം, പുറത്തുള്ള വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ലെന്ന് കോലി

മൈതാനത്ത് വിക്കറ്റുകളും റണ്‍സും നേടാനായില്ലെങ്കില്‍ ടാലന്റിനെ പറ്റി പറയുന്നത് വെറുതെയാണ്: രൂക്ഷവിമര്‍ശനവുമായി ഷോയ്ബ് അക്തര്‍

സമരം അംഗീകരിക്കാനാവില്ല, പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി AMMA

രാജകുമാരനെ പരിഹസിച്ചപ്പോള്‍ രാജാവുള്ളത് ഓര്‍ത്തുകാണില്ല, പാക് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദിന്റെ ചെവിക്ക് പിടിച്ച് സോഷ്യല്‍ മീഡിയ

പാകിസ്ഥാൻ തോറ്റതിൽ സങ്കടമുണ്ട്, പക്ഷേ കോലി സെഞ്ചുറി അടിച്ചതിൽ സന്തോഷം: ഷോയ്ബ് അക്തർ

Show comments