'ഒന്നും അവസാനിച്ചിട്ടില്ല'; പുതിയ കോവിഡ് വകഭേദം കണ്ടെത്തി
ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി
Twitter
ഏറ്റവും കൂടുതല്‍ തവണ ജനിതകമാറ്റം സംഭവിച്ച വകഭേദമെന്നാണ് ഗവേഷകര്‍ പറയുന്നത്
Twitter
ജക്കാര്‍ത്തയിലെ ഒരു രോഗിയുടെ സ്രവത്തില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്
Twitter
ഈ വകഭേദത്തിന് 50-ഓളം വരുന്ന മാരകമായ ഒമിക്രോണ്‍ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 113 അദ്വിതീയ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്
Twitter
പ്രതിരോധ ശേഷിയിലും വാക്സിന്‍ ഫലപ്രാപ്തിയിലും സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ വളരെയധികം പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ വകഭേദം ശാസ്ത്ര സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു
Twitter
ഒമിക്രോണ്‍ വകഭേദത്തില്‍ കണ്ടെത്തിയ ജനിതക മാറ്റങ്ങളേക്കാള്‍ ഇരട്ടി ജനിതകമാറ്റമാണ് ഈ വകഭേദത്തില്‍ കണ്ടെത്തിയിരിക്കുന്നത്
Twitter
പുതുതായി കണ്ടെത്തിയിരിക്കുന്ന വകഭേദം അതിവേഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാര്‍വിക് സര്‍വകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസര്‍ ലോറന്‍സ് യംഗ് ഡെയ്‌ലി മെയില്‍ ഓണ്‍ലൈനോട് പറഞ്ഞു
Twitter
മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ തുടരുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു