തക്കാളി കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് വരുമോ

വൃക്കയില്‍ അമിതമായി കാത്സ്യം ഓക്‌സലേറ്റ് അടിഞ്ഞുകൂടുന്നത് വഴിയാണ് പ്രധാനമായും മൂത്രാശയക്കല്ല് ഉണ്ടാകുന്നത്

WebDunia

തക്കാളിയില്‍ പ്രകൃതിദത്തമായ കാത്സ്യം ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്

തക്കാളി അമിതമായി കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് വരുമോ എന്ന പേടി പൊതുവെ നമുക്കിടയിലുണ്ട്

എന്നാല്‍ തക്കാളി കഴിച്ചതുകൊണ്ട് മാത്രം മൂത്രാശയക്കല്ല് വരില്ല

100 ഗ്രാം തക്കാളിയില്‍ 5 ഗ്രാം കാത്സ്യം ഓക്‌സലേറ്റാണ് അടങ്ങിയിട്ടുള്ളത്

WebDunia

ശരാശരി ആരോഗ്യമുള്ള ആളെ സംബന്ധിച്ചിടുത്തോളം ഇത് പേടിപ്പെടുത്തുന്ന അളവേയല്ല

WebDunia

അതായത്, ശരാശരി ആരോഗ്യമുള്ളവര്‍ തക്കാളി കഴിക്കുന്നതുകൊണ്ട് ദോഷമൊന്നും ഇല്ല

WebDunia

എന്നാല്‍ വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം

WebDunia

തക്കാളി മാത്രമല്ല കൂടുതല്‍ കാത്സ്യം ഓക്‌സലേറ്റുകള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീറ്റ്‌റൂട്ട്, ബീന്‍സ് തുടങ്ങിയ പല സാധനങ്ങളിലും നിയന്ത്രണം കൊണ്ടുവരണം

WebDunia

വൃക്കസംബന്ധമായ പരിശോധനങ്ങള്‍ നടത്തി ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കണം ഈ നിയന്ത്രണങ്ങള്‍

WebDunia

അതായത് തക്കാളി കഴിക്കുന്നത് എല്ലാവരിലും വൃക്ക സംബന്ധമായ പ്രശ്‌നം ഉണ്ടാക്കില്ലെന്ന് സാരം

WebDunia

തക്കാളി കഴിച്ചാല്‍ മൂത്രാശയക്കല്ല് ഉറപ്പായും വരുമെന്ന പ്രചാരവും തെറ്റ്

മറിച്ച് വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ നിയന്ത്രണം വയ്ക്കണമെന്ന് മാത്രം

88 ശതമാനം ആളുകളുടെ ദാമ്പത്യജീവിതത്തെ സ്മാർട്ട് ഫോൺ ഉപയോഗം ബാധിക്കുന്നു

Follow Us on :-