ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് വാങ്ങി കുടിക്കുന്നവരാണോ നിങ്ങള്‍?

ചുമ വരുമ്പോഴേക്കും എന്തെങ്കിലും മരുന്ന് കഴിച്ച് അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചുമ വന്നാല്‍ ഡോക്ടറുടെ അനുവാദം പോലും ഇല്ലാതെ കഫ് സിറപ്പ് വാങ്ങി കൊടുക്കുന്ന ശീലവും നമുക്കിടയിലുണ്ട്

Twitter

എന്നാല്‍ അത് എത്രത്തോളം വലിയ പ്രത്യാഘാതമാണ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ സൃഷ്ടിക്കുന്നതെന്ന് അറിയുമോ?

Twitter

കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം കരളിനെ സാരമായി ബാധിക്കുമെന്നാണ് പഠനം

Twitter

അതായത് ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ കഫ് സിറപ്പുകള്‍ തോന്നിയ പോലെ ഉപയോഗിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍

Twitter

ഡോക്ടര്‍ ചുമയുടെ സ്വഭാവത്തിനനുസരിച്ച് മാത്രമേ കഫ് സിറപ്പ് കുറിച്ചു തരു. എല്ലാ തരം ചുമകള്‍ക്കും എല്ലാ തരം കഫ് സിറപ്പും കഴിക്കാന്‍ സാധിക്കില്ല

Twitter

കഫം വരുന്ന ചുമക്കും കഫമില്ലാത്ത ചുമക്കും വ്യത്യസ്ത തരത്തിലുള്ള കഫ് സിറപ്പുകളാണ് ഉപയോഗിക്കുക

Twitter

ഇവ തോന്നിയ പോലെ ഉപയോഗിക്കുന്നത് അസുഖം കൂടുതല്‍ ഗുരുതരമാക്കും

കാലവസ്ഥയില്‍ മാറ്റം വരുമ്പോള്‍ പ്രതിരോധം എന്ന രീതിയില്‍ ചുമ വരാറുണ്ട്. എന്നാല്‍ നീണ്ടു നില്‍ക്കുന്നതും കഫത്തില്‍ നിറവ്യത്യാസം ഉള്ളതുമായ ചുമ അപകടകരമായി മാറാം

Twitter

ശ്വാസകോശത്തിലെ അണുബാധക്കും, ന്യുമോണിയ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഫ് സിറപ്പുകള്‍ ഉപയോഗിക്കാവു

Twitter

പഴം വെറുതെ കഴിക്കാന്‍ ഇഷ്ടമല്ലേ? എങ്കില്‍ പുഴുങ്ങി നോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

Follow Us on :-