പഴം വെറുതെ കഴിക്കാന്‍ ഇഷ്ടമല്ലേ? എങ്കില്‍ പുഴുങ്ങി നോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ഏറെ പോഷക ഗുണങ്ങളുള്ള ഫ്രൂട്ടാണ് നേന്ത്രപ്പഴം. എന്നാല്‍ ചിലര്‍ക്ക് നേന്ത്രപ്പഴം കഴിക്കുന്നത് ഇഷ്ടമല്ല

Twitter

അങ്ങനെയുള്ളവര്‍ക്ക് പഴം പുഴുങ്ങി കഴിക്കാവുന്നതാണ്. പുഴുങ്ങുമ്പോള്‍ പഴം കൂടുതല്‍ രുചികരമാകും എന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കൈവരിക്കുന്നു

Twitter

വിറ്റാമിന്‍ എ, സി എന്നിവ പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രാവിലെ പുഴുങ്ങിയ പഴം കഴിക്കുന്നത് നല്ലതാണ്

Twitter

കാല്‍സ്യവും അയേണും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം പ്രാതലില്‍ ഉള്‍പ്പെടുത്താവുന്നതാണ്

Twitter

ഒരു സാധാരണ നേന്ത്രപ്പഴത്തിലെ കലോറി 105 ആണ്. ഒരു നേന്ത്രപ്പഴം തന്നെ കഴിച്ചാല്‍ ശരീരത്തിനു ആവശ്യമായ കലോറി ലഭിക്കുമെന്ന് അര്‍ത്ഥം

Twitter

നേന്ത്രപ്പഴത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടില്ല. മാത്രമല്ല ഒരു ഗ്രാം പ്രോട്ടീന്‍ ആണ് നേന്ത്രപ്പഴത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്നത്

Twitter

നേന്ത്രപ്പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് 422 മില്ലി ഗ്രാമാണ്. പഴം പുഴുങ്ങി കഴിക്കുമ്പോള്‍ വിറ്റാമിന്‍ എയുടെ അളവ് കൂടുതലായി ശരീരത്തിലേക്ക് എത്തുമെന്നാണ് പഠനം

Twitter

ഫൈബര്‍, പ്രൊബയോട്ടിക്‌സ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പുഴുങ്ങിയ പഴം ദഹന സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തും

Twitter

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു

Twitter

സമ്മര്‍ദ്ദം അകറ്റാന്‍ കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും

Follow Us on :-