മുറിച്ചുവെച്ച സവാള പിന്നീട് ഉപയോഗിക്കാമോ?

ഭക്ഷണാവശ്യത്തിനായി എടുക്കുന്ന ഉള്ളി പകുതി ഉപയോഗിച്ച ശേഷം മറ്റേ പകുതി ഫ്രിഡ്ജില്‍ കയറ്റി വയ്ക്കുന്നത് പലപ്പോഴും സ്ഥിരം കാഴ്ചയാണ്

Credit : Social Media

ഇങ്ങനെ എടുത്തുവയ്ക്കുന്ന ഉള്ളിയില്‍ ബാക്ടീരിയ കയറുമോ?

അരിഞ്ഞ ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാല്‍ അവ വിഷലിപ്തമാകുമെന്ന് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്

Credit : Social Media

ഉള്ളി മുറിച്ചതിന് ശേഷം ഉടനടി വേവിക്കുന്നതാണ് ഉചിതമെന്ന് ഈ പ്രചാരത്തില്‍ പറയുന്നു

Credit : Social Media

ഉള്ളി എപ്പോഴും അതാത് സമയത്തേക്ക് ഉള്ളത് മാത്രമേ എടുക്കാവൂ

Credit : Social Media

മുറിച്ചുവച്ച ശേഷം പിന്നീട് ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധ കവിത ദേവ്ഗാന്‍ പറയുന്നു

Credit : Social Media

എന്നാല്‍, അതിനു കാരണം നേരത്തെ പറഞ്ഞ ബാക്ടീരിയ ആഗിരണമല്ല

Credit : Social Media

ഉള്ളിയിലെ അസിഡിക് പിഎച്ച് സാന്നിധ്യം സൂക്ഷ്മാണുക്കളുടെയും ബാക്ടീരിയയുടെയും വളര്‍ച്ച തടയുന്നതിനാല്‍ അവ വിഷലിപ്തമാകുന്നില്ല

Credit : Social Media

മുറിച്ചുവയ്ക്കുന്ന ഉള്ളി രോഗകാരികളായ ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല

Credit : Social Media

മുറിച്ച ഉള്ളി റഫ്രിജറേറ്ററില്‍ അടച്ച പാത്രത്തില്‍ 7 ദിവസം വരെ സൂക്ഷിക്കാമെന്നാണ് യുഎസിലെ നാഷനല്‍ ഒനിയന്‍ അസോസിയേഷന്‍ പറയുന്നത്

Credit : Social Media

കിച്ചണ്‍ സിങ്കിലാണോ ഇറച്ചി കഴുകുന്നത്?

Follow Us on :-