കേരളത്തെ വിഴുങ്ങുന്ന എംഡിഎംഎ എന്താണ്?

ക്രിസ്റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ ആണ് യുവാക്കൾക്കിടയിൽ എംഡിഎംഎ എന്ന പേരിലറിയപ്പെടുന്നത്

മറ്റ് പേരുകൾ: മെത്ത്,പൊടി,കൽക്കണ്ടം,ബ്ലൂ,സ്പീഡ്,എക്‌സ്റ്റസി, മോളി

നിശാപാർട്ടികളിലും മറ്റും സജീവമായി ഇരിക്കാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുമാണ് ഈ ലഹരിമരുന്ന് ഉപയോഗിക്കുന്നത്

ഒരു ഗ്രാം എംഡിഎംഎ ശരീരത്തിലെത്തിയാൽ 12 മുതൽ 16 മണിക്കൂർ നേരം ഉണർന്നിരിക്കും

ഉത്കണ്ഠ,വിഷാദം,ആത്മഹത്യാ പ്രവണത എന്നിവ വർധിപ്പിക്കും.

ആദ്യ ഉപയോഗത്തിലൂടെ തന്നെ ആളുകളെ അടിമയാക്കാൻ എംഡിഎംഎയ്ക്ക് സാധിക്കും

തലച്ചോറിലെ നാഡികൾ തമ്മിൽ വിവരങ്ങൾ കൈമാറുന്ന രാസപദാർത്ഥങ്ങളായ സെറോടോണിന്‍, ഡോപോമിന്‍, നോര്‍എപ്പിനെഫ്രിന്‍ എന്നിവയിൽ നേരിട്ട് എംഎഡിഎംഎ സ്വാധീനം ചെലുത്തുന്നു

വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷനായും ഇത് ഉപയോഗിക്കുന്നു.

ഉപയോഗിച്ചാൽ മണം കൊണ്ട് പിടിക്കില്ല എന്നതാണ് യുവാക്കളിൽ ഇതിന്റെ ഉപയോഗം കൂടാൻ കാരണം.

എട്ട് മാസത്തിനിടെ കേരളത്തിൽ 16,228 ലഹരിമരുന്ന് കേസുകൾ!

Follow Us on :-