ചെറിയ നെഞ്ചുവേദനയെ പോലും പേടിക്കണം

നെഞ്ചില്‍ ചെറിയൊരു അസ്വസ്ഥത തോന്നിയാല്‍ പോലും അതിനെ ഗൗരവമായി കാണണം

Twitter

യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഉറക്കത്തില്‍ പോലും സംഭവിക്കുന്നതാണ് സൈലന്റ് അറ്റാക്ക്

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഏതെങ്കിലും ചെറിയ രക്തക്കുഴലില്‍ തടസം അനുഭവപ്പെട്ടാല്‍ സൈലന്റ് അറ്റാക്ക് ഉണ്ടാകും

നെഞ്ചിന്റെ മധ്യഭാഗം മുതല്‍ ഇടതുവശത്തേക്കുള്ള വേദനയും ഭാരം അനുഭവപ്പെടലുമാണ് സാധാരണയായി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍

തലകറക്കവും ഛര്‍ദിയും ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്

Twitter

എന്നാല്‍, ഇത്തരം പ്രകടമായ ലക്ഷണങ്ങളൊന്നും വരാതെ സംഭവിക്കുന്ന ഹൃദയാഘാതമാണ് സൈലന്റ് അറ്റാക്ക്

Twitter

നെഞ്ചില്‍ അസ്വസ്ഥതയും ചെറിയൊരു ഭാരവും മാത്രമാണ് തോന്നുന്നതെങ്കില്‍ അത് ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും

Twitter

സൈലന്റ് അറ്റാക്കിനു നെഞ്ചില്‍ ശക്തമായ വേദനയുണ്ടാകില്ല

Twitter

ഉറക്കത്തില്‍ വിയര്‍ത്ത് ഉണരുക, ഓക്കാനവും ഛര്‍ദിക്കാന്‍ തോന്നലും ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാകും

Twitter

നെഞ്ചിനുള്ളില്‍ വലിയ ബുദ്ധിമുട്ട് ഇല്ലാത്തപ്പോഴും ശ്വാസംമുട്ടും ക്ഷീണവും അനുഭവപ്പെട്ടാല്‍ അത് സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കാം

Twitter

ചെറിയ ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും ഏറെ ദൂരം നടക്കുമ്പോഴും കിതപ്പ് അനുഭവപ്പെടുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്താല്‍ ഡോക്ടറെ കാണാന്‍ വൈകരുത്

Twitter

മമ്മൂട്ടിയുടെ മീന്‍ പ്രിയം

Follow Us on :-