ചെറുനാരങ്ങാ നീര് ചേര്‍ത്താല്‍ ഫിഷ് ഫ്രൈ കിടിലന്‍ !

മീന്‍ പൊരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീനിന് രുചി കൂടണമെങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

Twitter

പൊരിക്കുന്നതിന് മുന്‍പ് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഫിഷ് മസാല എന്നിവ ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കണം

Twitter

ചുരുങ്ങിയത് 30 മിനിറ്റെങ്കിലും ഇങ്ങനെ പുരട്ടി വയ്ക്കുന്നത് മീനിന്റെ രുചി വര്‍ധിപ്പിക്കും

Twitter

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നത് കൂടുതല്‍ നല്ലത്

Twitter

പൊരിക്കാനെടുക്കുന്ന മീന്‍ കഷ്ണത്തില്‍ കത്തി കൊണ്ട് വരയുകയും അതിനുള്ളിലേക്ക് മസാല തേച്ച് പിടിപ്പിക്കുകയും വേണം

Twitter

മീന്‍ പൊരിക്കാന്‍ വെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്

Twitter

മീന്‍ പൊരിക്കുന്ന സമയത്ത് അതിലേക്ക് അല്‍പ്പം വേപ്പില ചേര്‍ക്കുന്നത് നല്ലതാണ്

Twitter

മീന്‍ വെളിച്ചെണ്ണയിലേക്ക് ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ മൂടി വയ്ക്കുന്നത് പെട്ടന്ന് വേവാന്‍ സഹായിക്കും

Twitter

പൊരിച്ചെടുത്ത മീന്‍ കഴിക്കുന്നതിനു മുന്‍പ് അതിലേക്ക് അല്‍പ്പം ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക

Twitter

മീന്‍ ഒരുപാട് നേരം എണ്ണയിലിട്ട് പൊരിക്കരുത്. ഇത് ആരോഗ്യത്തിനു ദോഷമാണ്

Twitter

രക്തം ശുദ്ധീകരിക്കാന്‍ ഈ എട്ട് ഭക്ഷണങ്ങള്‍

Follow Us on :-