അനാവശ്യ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ലൈംഗിക രോഗങ്ങളില്‍ നിന്നു രക്ഷ നേടാന്‍ കൂടിയാണ് ഗര്‍ഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത്
Twitter
ഗര്‍ഭ നിരോധന ഉറകള്‍ എപ്പോള്‍ ഉപയോഗിക്കണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവില്ലായ്മ ലൈംഗിക ജീവിതത്തില്‍ ഏറെ ദോഷം ചെയ്യും
Twitter
യഥാര്‍ഥത്തില്‍ കോണ്ടം ഉപയോഗിച്ചുള്ള ഗര്‍ഭനിരോധനം പരാജയപ്പെടാനുള്ള സാധ്യത രണ്ട് ശതമാനം മാത്രമാണ്
Twitter
ശരിയായ വിധത്തില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് പലപ്പോഴും ഈ മാര്‍ഗം പരാജയപ്പെടാന്‍ കാരണം
Twitter
ഉദ്ദരിച്ച ലിംഗത്തിലാണ് കോണ്ടം ധരിക്കേണ്ടത്. ലാറ്റക്സ് ഉപയോഗിച്ച് നിര്‍മിച്ച കോണ്ടം ഉപയോഗിക്കാന്‍ പ്രത്യേക ശ്രദ്ധകാണിക്കണം
Twitter
ഉയര്‍ന്ന മര്‍ദ്ദം മൂലം കോണ്ടത്തിന് കീറല്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്
Twitter
കോണ്ടത്തിനു കേടുപാട് സംഭവിച്ചെന്ന് തോന്നിയാല്‍ പുതിയ കോണ്ടം എടുക്കണം
Twitter
ഒരിക്കല്‍ ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കരുത്
കീറല്‍ സംഭവിച്ച കോണ്ടമാണ് ധരിച്ചതെന്ന് ലൈംഗിക ബന്ധത്തിനു ശേഷമാണ് അറിയുന്നതെങ്കില്‍ ഗര്‍ഭ നിരോധനത്തിനായി മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടതാണ്. മടി കൂടാതെ വൈദ്യസഹായം തേടുന്നത് നല്ല മാര്‍ഗമാണ്
Twitter
മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ട് കോണ്ടം പാക്കറ്റ് തുറക്കുന്നത് ഒഴിവാക്കണം
Twitter
നല്ല തണുപ്പുള്ള സ്ഥലത്താണ് കോണ്ടം സൂക്ഷിക്കേണ്ടത്. കാരണം ഉയര്‍ന്ന ചൂടുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ ലിംഗം യോനിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കോണ്ടം പൊട്ടാനുള്ള സാധ്യത ഏറെയാണ്