കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കേണ്ടതും മൂത്രവിസര്‍ജനം നടത്തേണ്ടതും അത്യാവശ്യമാണ്. ഒരു കാരണവശാലും മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അത് പിടിച്ചുവയ്ക്കരുത്
Twitter
മൂത്രം പിടിച്ചുവയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. ചിലരില്‍ മൂത്രത്തിനു അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടേക്കാം
Twitter
ചിലപ്പോള്‍ പല രോഗങ്ങളുടേയും ലക്ഷണമായിരിക്കും അത്. സാധാരണ കാര്യമായി കണ്ട് അതിനെ തള്ളിക്കളയരുത്
പ്രമേഹമുള്ളവരില്‍ മൂത്രത്തിനു അസഹ്യമായ ഗന്ധം തോന്നും. ഇത്തരക്കാര്‍ പ്രമേഹ പരിശോധന നടത്തുകയും വൈദ്യസഹായം തേടുകയും വേണം
Twitter
ശരീരത്തില്‍ എന്തെങ്കിലും അണുബാധയുണ്ടെങ്കിലും ചിലരില്‍ മൂത്രത്തിനു അസഹ്യമായ ഗന്ധം അനുഭവപ്പെട്ടേക്കാം
Twitter
ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ മൂത്രത്തിനു ദുര്‍ഗന്ധം അനുഭവപ്പെട്ടേക്കാം. ശരീരത്തില്‍ നിര്‍ജലീകരണം നടക്കുന്നതിന്റെ സൂചനയാണ് ഇത്
Twitter
ഇത്തരക്കാര്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ചില മരുന്നുകള്‍ കഴിക്കുമ്പോഴും മൂത്രത്തിനു അസഹ്യമായ ഗന്ധം അനുഭവപ്പെടും
Twitter
നിങ്ങളുടെ ദഹനം കൃത്യമായി നടക്കുന്നില്ലെങ്കിലും മെറ്റാബോളിസം താളം തെറ്റിയാലും മൂത്രത്തിനു അസഹ്യമായ മണം വന്നേക്കാം
Twitter
മൂത്രത്തിനു ദുര്‍ഗന്ധം, മൂത്രമൊഴിക്കുമ്പോള്‍ അസഹ്യമായ വേദന, മൂത്രത്തിനു ഇരുണ്ട നിറം, മൂത്രത്തില്‍ രക്തത്തിന്റെ അംശം എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മൂത്രനാളിയിലെ പഴുപ്പ് കാരണമാകും