18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പോലും ഗുരുതരമായ ഹൃദയസംബന്ധ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. യുവാക്കളില്‍ ഹൃദയാഘാതം കൂടിവരുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം
Twitter
പ്രമേഹവും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉയരുന്ന തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ കഴിക്കുന്ന പ്രവണത നല്ലതല്ല
Twitter
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവ പതിവാക്കുന്ന യുവാക്കള്‍ക്കിടയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തീവ്രമാകുന്നു
Twitter
യുവാക്കളിലെ ഹൃദയാഘാതം കൂടാന്‍ മറ്റൊരു പ്രധാന കാരണം പുകവലിയാണ്. മദ്യപാനത്തേക്കാള്‍ ദോഷം ചെയ്യുന്ന കാര്യമാണ് പുകവലി
Twitter
ശരീരത്തിനു വ്യായാമം അത്യാവശ്യമാണ്. വ്യായാമത്തിന്റെ കുറവ് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ഒരാഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 30-45 മിനിറ്റ് വ്യായാമം ചെയ്യണം
Twitter
ഫിറ്റ്‌നെസ് പ്രേമികള്‍ ശരീര സൗന്ദര്യത്തിനു വേണ്ടി സ്ഥിരം കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം
Twitter
യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിനു കാരണമാകുന്നു
Twitter
ജോലി ഭാരം മാറ്റിവച്ച് മനസിനും ശരീരത്തിനും ഉല്ലാസം ലഭിക്കുന്ന പ്രവൃത്തികളില്‍ മുഴുകാന്‍ എല്ലാവരും ശ്രദ്ധിക്കണം
Twitter
രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ രണ്ട് മാസം കൂടുമ്പോള്‍ പരിശോധിക്കുക