Who is P.K.Rosy: ആരാണ് പി.കെ.റോസി?

മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

Twitter

റോസിക്ക് ആദരമര്‍പ്പിച്ചാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. റോസിയുടെ 120-ാം ജന്മവാര്‍ഷികമാണ് ഇന്ന്

1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ ജനനം. രാജമ്മ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്

Twitter

സ്ത്രീകള്‍ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടിരുന്ന സമയത്ത് സധൈര്യം മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചു റോസി

Twitter

ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് റോസി അഭിനയരംഗത്തേക്ക് എത്തിയത്

Twitter

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത കൂടിയാണ് പി.കെ.റോസി

Twitter

സരോജം എന്ന നായികാ കഥാപാത്രത്തെയാണ് വിഗതകുമാരനില്‍ റോസി അവതരിപ്പിച്ചത്

1928 ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്

Twitter

രചന, സംവിധാനം, നിര്‍മാണം എന്നിവ നിര്‍വഹിച്ചതും വിഗതകുമാരനില്‍ നായകനായി എത്തിയതും ജെ.സി.ഡാനിയേല്‍

Twitter

സിനിമയില്‍ സവര്‍ണ കഥാപാത്രമായി കീഴ്ജാതിക്കാരിയായ റോസി അവതരിപ്പച്ചത് സമൂഹത്തിലെ മേലാളന്‍മാരെ വല്ലാതെ പ്രകോപിപ്പിച്ചു

Twitter

റോസി അഭിനയിച്ച രംഗങ്ങളെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്

Twitter

1988 ലാണ് റോസി മരിച്ചത്‌

പേരിൽ നിന്നും മേനോൻ ഒഴിവാക്കി സംയുക്ത

Follow Us on :-