ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫോണിലേക്ക് സന്ദേശം വന്നാല്‍ ഒരു കാരണവശാലും പ്രതികരിക്കരുത്
Twitter
ഓണ്‍ലൈന്‍ പണം തട്ടിപ്പിന്റെ ഭാഗമായാണ് ഇത്
Twitter
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒടിപി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു
Twitter
ഇങ്ങനെയുള്ള സന്ദേശം ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസേജില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് കേരള പൊലീസ്
Twitter
ഇങ്ങനെയുള്ള മെസ്സേജ് ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസ്സേജില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുത്
Twitter
മെസ്സേജിന്റെ ആധികാരികത ഉറപ്പാക്കാനായി നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ചില്‍ നേരിട്ട് ബന്ധപ്പെടുക
Twitter
തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുക
Twitter
ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്