രണ്ടായിരത്തിന്റെ നോട്ട് ഇനി ഉപയോഗിക്കാന്‍ പറ്റുമോ?

രണ്ടായിരത്തിന്റെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ആര്‍ബിഐ ഇന്നലെയാണ് അറിയിച്ചത്

Twitter

രണ്ടായിരം രൂപ നോട്ട് മാറ്റി വാങ്ങാന്‍ ഇപ്പോള്‍ തന്നെ ബാങ്കില്‍ പോയി വരി നില്‍ക്കേണ്ടി വരുമോ എന്നാണ് ആളുകളുടെ സംശയം

രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍ പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്, അല്ലാതെ നിരോധിക്കുകയല്ല

Twitter

അതായത് നിങ്ങളുടെ കൈകളില്‍ നിലവിലുള്ള രണ്ടായിരം രൂപ നോട്ടുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ക്രയവിക്രയം നടത്താം

Twitter

എന്നിരുന്നാലും 2023 സെപ്റ്റംബര്‍ 30 നോ അതിനു മുന്‍പോ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനും കൈമാറ്റം ചെയ്യാനും താല്‍പര്യപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

Twitter

പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും അല്ലെങ്കില്‍ മാറ്റി വാങ്ങുന്നതിനുമായി ഏതെങ്കിലും ബാങ്ക് ശാഖകളെ സമീപിക്കാവുന്നതാണ്

Twitter

അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബര്‍ വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും

Twitter

മയോണൈസിനെ പേടിക്കണം !

Follow Us on :-