ഓണത്തിന് തുടര്‍ച്ചയായി ബാങ്ക് അവധി !

തുടര്‍ച്ചയായ ബാങ്ക് അവധി ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Google/PRO Kerala/Facebook

സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ എട്ടിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്.

ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി.

ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും.

പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. അന്നും ബാങ്ക് അവധിയാണ്.

ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല.

സെപ്റ്റംബറില്‍ മൊത്തം 11 ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും.

നേന്ത്രപ്പഴം കഴിച്ചാല്‍ തടി കുറയുമോ?

Follow Us on :-