സഞ്ജുവിനെ ടീമിലെടുക്കാത്തതിനു കാരണം

ഇന്ത്യയുടെ ഭാവി പദ്ധതികളില്‍ സഞ്ജുവിന് സ്ഥാനമില്ലെന്നാണ് ബിസിസിഐയുടെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്

Twitter

ട്വന്റി 20 ഫോര്‍മാറ്റിലേക്ക് സഞ്ജുവിനെ ഇനി പരിഗണിക്കാന്‍ സാധ്യത കുറവാണ്

അടുത്ത ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് പരമാവധി യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീം സജ്ജമാക്കാനാണ് ബിസിസിഐയുടെ തീരുമാനം

Twitter

ട്വന്റി 20 ഫോര്‍മാറ്റിലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് തിരിച്ചടിയായത്. ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ സഞ്ജുവിന്റെ പേരില്‍ ഉണ്ടെങ്കിലും ട്വന്റി 20 യില്‍ അങ്ങനെയല്ല

Twitter

ഇന്ത്യക്കായി 21 ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്നായി വെറും 374 റണ്‍സ് മാത്രമാണ് സഞ്ജു നേടിയിരിക്കുന്നത്. 19.68 മാത്രമാണ് ശരാശരി

Twitter

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 32 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്

Twitter

അയര്‍ലന്‍ഡിനെതിരെ നേടിയ 26 പന്തില്‍ 40 ഒഴിച്ചാല്‍ സമീപകാലത്ത് മികച്ചൊരു ട്വന്റി 20 ഇന്നിങ്‌സ് സഞ്ജുവിന്റെ പേരില്‍ ഇല്ല

Twitter

സയദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനവും സഞ്ജുവിന് വിനയായി

Twitter

ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 138 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം

Twitter

510 റണ്‍സ് നേടിയ റിയാന്‍ പരാഗിന് പോലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 ടീമില്‍ സ്ഥാനമില്ല

Twitter

ഇന്ത്യയെ വട്ടം കറക്കിയ ഇരുപതുകാരന്‍ പയ്യന്‍, ആരാണ് ദുനിത് വെല്ലാലഗെ?

Follow Us on :-