അയല്‍ക്കാരുമായി യോജിച്ച് പോകാന്‍ ശ്രമിക്കുക. ആരോടും അനാവശ്യമായി വഴക്കിന് പോകാതിരിക്കുന്നത് ഉത്തമം. ആരോഗ്യ നില ഉത്തമം. പൊതുപ്രവര്ത്തനങ്ങളില് ഏര്‍പ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം.
ഇടവം
ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. കൃഷി, കച്ചവടം എന്നീ മേഖലകളില്‍ മികച്ച ആദായം ലഭിക്കും. കോടതി, പൊലീസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണ്.
മിഥുനം
ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. കൃഷി, കച്ചവടം എന്നീ മേഖലകളില്‍ മികച്ച ആദായം ലഭിക്കും. കോടതി, പൊലീസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണ്.
കര്‍ക്കടകം
ഉദ്ദേശിച്ച പല കാര്യങ്ങളും വിജയിക്കുന്നതാണ്. അകാരണമായ ഭയം മനസ്സിനെ അലട്ടും. അലച്ചിലും അനാവശ്യ ചെലവും ഉണ്ടായേക്കും. സന്താനങ്ങളാല്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത. ആരോഗ്യത്തില്‍ ശ്രദ്ധ ആവശ്യം.
ചിങ്ങം
അമിത വിശ്വാസം ആപത്തുണ്ടാക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. സ്വത്ത് തര്‍ക്കങ്ങളില്‍ വിജയമുണ്ടാകും. കലാപരമായി മെച്ചപ്പെട്ട സമയം ലഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ചയുണ്ടാകും.
കന്നി
പൊതുജനത്തിന് ഉപകാര പ്രദമായ പല കാര്യങ്ങളും ചെയ്യും. അകാരണമായ ഭയമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
തുലാം
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സരസമായ സംഭാഷണങ്ങള്‍ കൊണ്ട് ഏവരേയും മയക്കി കാര്യങ്ങള്‍ അനുകൂലമാക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വാഹന സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകും.
വൃശ്ചികം
ഉദ്യോഗക്കയറ്റം ഉണ്ടാകും. അമിതമായ വിശ്വാസം പല നഷ്ടങ്ങള്‍ക്കും സാധ്യത. ഉപകാര പ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ താല്പര്യം കാട്ടും. രാഷ്ട്രീയ രംഗത്തെ പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം കൈവരും.
ധനു
സ്വത്ത് തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് പ്രശ്നം ഗുരുതരമാക്കും. പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യം ലഭിക്കും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായി വാഗ്ദാനങ്ങള്‍ നല്‍കരുത്.
മകരം
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കും. മോഷണം നടക്കാനിടയുണ്ട്. അപ്രതീക്ഷിതമായ ആളുകളില്‍ നിന്ന് സഹായം ലഭിക്കും.
കുംഭം
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിയും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
മീനം
കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.