വാരഫലം


മേടം
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും. മാതാപിതാക്കളുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത.
രാശി പ്രവചനങ്ങൾ

ഇടവം
അയല്‍ക്കാരുമായോ ബന്ധുക്കളുമായോ രസക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക. പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. ആരോഗ്യ നില മധ്യമം. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ്‌ ഉണ്ടായേക്കും.
രാശി പ്രവചനങ്ങൾ

മിഥുനം
കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. മനസ്സില്‍ ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. സന്ധ്യയ്ക്ക്‌ ശേഷം കള്ളന്മാരുടെ ശല്യം ഉണ്ടാവാന്‍ സാധ്യത.
രാശി പ്രവചനങ്ങൾ

കര്‍ക്കടകം
സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം. പൊതുരംഗത്തുള്ളവര്‍ക്ക് കോടതി, പൊലീസ്‌ എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സമയം.
രാശി പ്രവചനങ്ങൾ

ചിങ്ങം
സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക്‌ ശേഷം സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാന്‍ സാധ്യത. അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌. പലതരത്തിലും പണം വന്നുചേരുന്നതാണ്‌. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും.
രാശി പ്രവചനങ്ങൾ

കന്നി
പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചേക്കും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. ആരോഗ്യ നില മെച്ചപ്പെടും. ഏതു വിഷയത്തിലും മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും.
രാശി പ്രവചനങ്ങൾ

തുലാം
അനാവശ്യമായി ഓരോന്ന്‌ ഓര്‍ത്ത്‌ വിഷമിക്കാതിരിക്കുക. പണമിടപാടുകളില്‍ ജാഗ്രത ആവശ്യം. സമയം അത്ര മെച്ചമല്ല. ഏറെ ഉത്തരവാദിത്വമുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌. ആരെയും അന്ധമായി വിശ്വസിക്കരുത്‌.
രാശി പ്രവചനങ്ങൾ

വൃശ്ചികം
വിചാരിച്ചിരിക്കാത്ത സമയത്ത്‌ പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്‌ പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും.
രാശി പ്രവചനങ്ങൾ

ധനു
മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ ചില്ലറ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. കുടുംബകാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്യാതിരിക്കുക.
രാശി പ്രവചനങ്ങൾ

മകരം
ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും.
രാശി പ്രവചനങ്ങൾ

കുംഭം
ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്‌.
രാശി പ്രവചനങ്ങൾ

മീനം
വിമര്‍ശനങ്ങളെ അവഗണിക്കുക. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ള പണം ഏതുതരത്തിലെങ്കിലും വസൂലാക്കും. ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്‌.
രാശി പ്രവചനങ്ങൾ