ആപ്പ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഇട്ട് അഭിപ്രായം ചോദിച്ചു; ഇത് കേരളം തന്നെയല്ലേയെന്ന് യുവത്വം
, ബുധന്‍, 26 ഫെബ്രുവരി 2014 (13:11 IST)
ആം ആദ്മി പാര്‍ട്ടിയുടെ കുറ്റിച്ചൂല്‍ വിപ്ലവത്തിന്റെ ഓരോ നീക്കങ്ങളും കേരളയുവത്വവും നീരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായി ആം ആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കത്തോടുള്‍ല സൈബര്‍ ലോകത്തിന്റെ പ്രതികരണം.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപട്ടിക ആം ആദ്മി പുറത്തിറക്കി. നാമനിര്‍ദേശം നല്‍കിയവരില്‍ നിന്നും സ്‌ക്രീനിംഗ് കമ്മിറ്റി നടത്തിയ അഭിമുഖത്തിന് ശേഷമാണ് ചുരുക്ക പട്ടിക തയ്യാറാക്കിയിരിക്കുന്നത്.തിരുവനന്തപുരം, മാവേലിക്കര, കോട്ടയം, ചാലക്കുടി, തൃശൂര്‍, കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ചുരുക്ക പട്ടികയില്‍ ആകെ 11 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്തൃശൂരില് സാറാ ജോസഫാണ് സ്ഥാനാര്‍ത്ഥി. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തയ്യാറായ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാമെന്നും അത് പരിഗണിക്കുമെന്നും എഎപി പറഞ്ഞതിനാണ് വലിയ സ്വീകാര്യത ലഭിച്ചത്.പൊതു ജനങ്ങളുടെ അഭിപ്രായം മാനിച്ചായിരിയ്ക്കും ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതെന്നതൊക്കെ കേരളത്തിന് പുതിയതാണെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.സുപ്രീംകോടതി അഭിഭാഷകനായ അജിത് ജോയ് ആണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ഒന്നാമത്. യുഎന്‍ ഉദ്യോഗസ്ഥനായിരുന്ന അജിത് ജോയിക്ക് സൈബര്‍ സുഹൃത്തുക്കളുടെ നല്ല പിന്തുണ ലഭിക്കുന്നുണ്ട്.
Follow Webdunia malayalam